ദ്രാവിഡിനെ കൊണ്ട് കൂട്ടിയിട്ട് കൂടുന്നില്ല, പ്രത്യേക പരിശീലകനെ നിയമിക്കാന്‍ നീക്കം തുടങ്ങി ബി.സി.സി.ഐ

ഇന്ത്യന്‍ ടി20 ടീമിനെ അഴിച്ചുപണിയുന്നതിന്റെ ഭാഗമായി ടി20 ഫോര്‍മാറ്റിനായി പ്രത്യേക പരിശീലകനെ നിയമിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഗൗരവമായി ആലോചിക്കുന്നതായി വിവരം. ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ കോച്ചിംഗ് സജ്ജീകരണം ജനുവരിയില്‍ പ്രഖ്യാപിക്കുമെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതായത് ജനുവരിയില്‍ പുതിയ ക്യാപ്റ്റന്റെയും പരിശീലകന്റെയും കീഴിലാകും ഇന്ത്യ ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പര കളിക്കുക.

ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി ഔദ്യോഗികമായി നിയമിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതുപോലെ ഇപ്പോള്‍ ടി20 ടീമിനായി പുതിയ കോച്ചിനെ നിയമിക്കുന്നതിനും ബിസിസിഐയ്ക്ക് താല്‍പ്പര്യമുണ്ട്. പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കാനാണ് സാദ്ധ്യത.

‘എപ്പോള്‍ എന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല. പക്ഷേ ടി20 ക്രിക്കറ്റ് സെറ്റപ്പില്‍ ഇന്ത്യയ്ക്ക് പുതിയ സമീപനം ആവശ്യമാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ജനുവരിക്ക് മുമ്പ് പുതിയ ക്യാപ്റ്റന്റെ പ്രഖ്യാപനം ഉണ്ടാകും. പുതിയ കോച്ചിനെ പിന്നീടുംം. പക്ഷേ ഇതില്‍ അന്തിമ തീരുമാനമായിട്ടില്ല’ കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്താതെ ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് പ്രത്യേക പരിശീലകനെ വേണമെന്ന് രവി ശാസ്ത്രിയും ഹര്‍ഭജന്‍ സിംഗ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ആരെയാണ് ഇന്ത്യ ഈ സ്ഥാനത്തേക്ക് പരിഗണിക്കുക എന്നതില്‍ സൂചനകളൊന്നുമില്ല.

ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര കളിക്കും. ഇതില്‍ കളിക്കുന്ന താരങ്ങളെയൊന്നും ഏകദിന സീരീസിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തില്ല. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ വിവാഹിതനാകാന്‍ പോകുന്നതിനാല്‍ അദ്ദേഹത്തിന് പരമ്പര നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.

Latest Stories

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

അലാസ്‌ക കൂടിക്കാഴ്ചക്ക് പിന്നാലെ മോദിയെ വിളിച്ച് പുടിന്‍; വിവരങ്ങള്‍ കൈമാറിയതിന് നന്ദി അറിയിച്ച് മോദി

Asia Cup 2025: ഇന്ത്യൻ ടീം പ്രഖ്യാപനം വരുന്നു, മൂന്ന് സൂപ്പർ താരങ്ങൾ പുറത്ത്!

ബിജെപിയുടെ നേട്ടത്തിനായി പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി അഖിലേഷ് യാദവ്

'ഈ മത്സരം നടക്കില്ലെന്ന് എനിക്ക് ഉറപ്പാണ്'; ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് കേദാർ ജാദവ്

പ്രണയം നിരസിച്ച 17കാരിയുടെ വീടിന് നേരെ ബോംബേറ്; പ്രതികളെ പിടികൂടി പൊലീസ്

റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്സണ്‍; വിസി നിയമനത്തിൽ പുതിയ ഉത്തരവുമായി സുപ്രീം കോടതി

12 മണിക്കൂര്‍ ഗതാഗത കുരുക്കില്‍ കിടക്കുന്നതിന് 150 രൂപ ടോള്‍ നല്‍കണോ?; പാലിയേക്കര ടോള്‍ കമ്പനിക്കും ദേശീയപാത അതോറിറ്റിക്കും സുപ്രീംകോടതിയുടെ 'ട്രോള്‍'

ജമാ അത്തെ ഇസ്ലാമിയെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല; രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍