INDIAN CRICKET: സഞ്ജുവിനും ഗില്ലിനും സ്ഥാനക്കയറ്റമില്ല, ബിസിസിഐയുടെ കരാര്‍ ലിസ്റ്റ് പുറത്ത്, ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തി ഈ താരങ്ങള്‍

ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീം താരങ്ങളുടെ വാര്‍ഷിക കരാര്‍ പുറത്തുവിട്ട് ബിസിസിഐ. മലയാളി താരം സഞ്ജു സാംസണ്‍ സ്ഥാനക്കയറ്റം ലഭിക്കാതെ സി ഗ്രേഡ് പട്ടികയില്‍ തന്നെയാണ് ഉള്‍പ്പെട്ടത്. അടുത്തിടെ ടി20 ക്രിക്കറ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി ശ്രദ്ധേയ പ്രകടനം നടത്തിയ സഞ്ജു ബി ഗ്രേഡിലേക്ക് പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ കരാറിലും സിയില്‍ തന്നെ ഉള്‍പ്പെടുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ തുടങ്ങിയവര്‍ എപ്ലസ് ഗ്രേഡ് ലിസ്റ്റിലാണ് ഉള്‍പ്പെട്ടത്. കഴിഞ്ഞ തവണയും ഇതേ ഗ്രേഡിലാണ് ഇവര്‍ ഉള്‍പ്പെട്ടിരുന്നത്.

ഗ്രേഡ് എ ലിസ്റ്റില്‍ മുഹമ്മദ് സിറാജ്, കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, റിഷഭ് പന്ത് എന്നിവരാണുളളത്‌. റിഷഭ് പന്താണ് ഈ ലിസ്റ്റിലെ പുതിയ താരം. കഴിഞ്ഞ തവണ ഈ ഗ്രേഡിലുണ്ടായിരുന്ന ആര്‍ അശ്വിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്ന് ഒഴിവാക്കി. സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയവര്‍ ബി ഗ്രേഡ് ലിസ്റ്റിലാണ് ഉള്‍പ്പെട്ടത്. ഒരിടവേളയ്ക്ക് ശേഷമാണ് ശ്രേയസ് അയ്യര്‍ ബിസിസിഐ കരാറില്‍ ഇടം നേടിയത്‌.

സഞ്ജു സാംസണ്‍ ഉളള സി ഗ്രേഡ് പട്ടികയില്‍ റിങ്കു സിങ്, തിലക് വര്‍മ്മ, റിതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, രവി ബിഷ്‌ണോയി, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, രജത് പാട്ടിധാര്‍ തുടങ്ങിയവരാണുളളത്. സര്‍ഫറാസ് ഖാന്‍, ആകാശ് ദീപ്, ഇഷാന്‍ കിഷന്‍, വരുണ്‍ ചക്രവര്‍ത്തി, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറല്‍, അഭിഷേക് ശര്‍മ്മ, ഹര്‍ഷിത് റാണ എന്നിവരാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട പുതിയ താരങ്ങള്‍. ഗ്രേഡ് സിയില്‍ നിന്ന് ഇത്തവണ ഒഴിവാക്കപ്പെട്ടത് ശാര്‍ദുല്‍ താക്കൂര്‍, ജിതേഷ് ശര്‍മ്മ, കെഎസ് ഭരത്, ആവേശ് ഖാന്‍ തുടങ്ങിയവരാണ്.

Latest Stories

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Asia Cup 2025: സഞ്ജുവും ജിതേഷും അല്ല, ആ താരം ഉണ്ടെങ്കിലേ ടീം വിജയിക്കൂ: ആകാശ് ചോപ്ര

'ഞാൻ വിക്കറ്റ് നേടിയിട്ടും ധോണി എന്നോട് അന്ന് കാണിച്ചത് മോശമായ പ്രവർത്തി'; തുറന്ന് പറഞ്ഞ് മോഹിത് ശർമ്മ

രാഷ്ട്രപതിയുടെ റഫറൻസ്; ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ​ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല; സുപ്രീംകോടതി

ഇസ്രയേല്‍ ഗാസയിലെ യുദ്ധത്തില്‍ വിജയിച്ചേക്കാം, പക്ഷേ പൊതുവികാരം ജൂത രാജ്യത്തിനെതിരാണെന്ന് ഡൊണാള്‍ഡ് ട്രംപ്

'സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല'; ആഗോള അയ്യപ്പ സംഗമത്തിൽ അതൃപ്തി പരസ്യമാക്കി വി ഡി സതീശൻ

ട്രംപിന്റെ ഉപദേശകന് മോദിയുടെ പുടിന്‍- ജിന്‍പിങ് കൂടിക്കാഴ്ച രസിച്ചില്ല; നാണക്കേടെന്ന് പീറ്റര്‍ നവാരോ; റഷ്യയ്‌ക്കൊപ്പമല്ല ഇന്ത്യ നില്‍ക്കേണ്ടത് യുഎസിനൊപ്പമെന്ന് തിട്ടൂരം

സർവകലാശാല വിസി നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റണം; സുപ്രീംകോടതിയിൽ ഹർജിയുമായി ഗവർണർ

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ വിട്ടുവീഴ്ചയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലപാടിലുറച്ച് നേതാക്കള്‍

ഇന്ത്യ- ചൈന നയതന്ത്ര ചർച്ചകളെ സ്വാഗതം ചെയ്ത് ശശി തരൂർ; കേന്ദ്രത്തിന്റേത് അത്യന്താപേക്ഷിതമായ നടപടി