വെസ്റ്റ് ഇൻഡീസിനെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചു. ശുഭ്മാൻ ഗിൽ ടീമിനെ നയിക്കും. രവീന്ദ്ര ജഡേജയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.
ഇംഗ്ലണ്ടിലെ മോശം പ്രകടനത്തിന് ശേഷം കരുണ് നായർക്ക് സ്ഥാനം നഷ്ടപ്പെട്ടു. പകരം ദേവ്ദത്ത് പടിക്കൽ ടീമിലെത്തി. ഋഷഭ് പന്ത് പരിക്കിന്റെ പിടിയിലായതിനാൽ ധ്രുവ് ജുറേലിനാണ് കീപ്പിംഗ് ചുമതല. താരത്തിന് ബാക്കപ്പായി ടീമിലെത്തിയത് പുതുമുഖ താരം എന്‍ ജഗദീശനാണ്.
ഇംഗ്ലണ്ട് പര്യടനത്തില്‍ തഴയപ്പെട്ട സര്‍ഫറാസ് ഖാനെ ഈ പരമ്പരയിലും പരിഗിച്ചില്ല. റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്നും ചെറിയ ബ്രേക്കെടുക്കുകയാണെന്ന് അറിയിച്ച ശ്രേയസ് അയ്യരും ടീമിന്റെ ഭാഗമല്ല.
ഇന്ത്യൻ സ്ക്വാഡ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്ഷര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, കുല്‍ദീപ് യാദവ്, എന്‍ ജഗദീശന്‍ (വിക്കറ്റ്കീപ്പര്‍).