രോഹിത്ത് ഓപ്പണര്‍, സര്‍പ്രൈസ് താരം ടീമില്‍, ടീം ഇന്ത്യയെ പ്രഖ്യാപിച്ചു

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുളള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. യുവതാരം ശുഭ്മാന്‍ ഗില്‍ ടീമില്‍ ഇടംപിടിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുക.

ഓപ്പണര്‍ കെ എല്‍ രാഹുലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരംഏകദിന വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ ഇനി ടെസ്റ്റിലും ഓപ്പണറാവും. മോശം ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

മായങ്ക് അഗര്‍വാളിനൊപ്പമാണ് രോഹിത് ഓപ്പണ്‍ ചെയ്യുക. റിസര്‍വ് ഓപ്പണറായിരിക്കും ഗില്‍. ആദ്യമായിട്ടാണ് ഗില്‍ ടെസ്റ്റ് ടീമിലെത്തുന്നത്. ഇന്ത്യ എയ്ക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്. നേരത്തെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ജെഴ്സി അണിഞ്ഞിരുന്നു. അതേസമയം, ഹാര്‍ദിക് പാണ്ഡ്യയെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

മൂന്ന് വീതം പേസര്‍മാരും സ്പിന്നര്‍മാരും അടങ്ങുന്നതാണ് ഇന്ത്യന്‍ ടീം. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്നര്‍മാര്‍. മുഹമ്മദ് ഷമി, ജസ്പ്രീത് ഭുംറ, ഇശാന്ത് ശര്‍മ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി.

ടീം ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ഭുംറ, ഇശാന്ത് ശര്‍മ.

Latest Stories

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു