നാലാം ടെസ്റ്റിനായി അവനെ വിളിച്ചുവരുത്തരുത്, കളിപ്പിക്കാനാണെങ്കില്‍ അടുത്ത മത്സരത്തില്‍ തന്നെ ഇറക്കൂ; ഇന്ത്യന്‍ ടീം നടത്തേണ്ട അടിയന്തര നീക്കം

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പെര്‍ത്തില്‍ 295 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം അഡ്ലെയ്ഡ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ ടീം ഇന്ത്യ 10 വിക്കറ്റിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങി. ഓസീസ് പരമ്പരയില്‍ തിരിച്ചെത്തിയതോടെ അഞ്ച് മത്സരങ്ങളുള്ള 1-1 ന് സമനിലയിലായി. ഇന്ത്യയുടെ തോല്‍വിക്ക് ശേഷം, ടീം ഇന്ത്യ മുഹമ്മദ് ഷമിയെ ടീമിലെത്തിക്കുമോ എന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്.

ഷമി ടീമില്‍ ചേരുന്നത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും സെലക്ടര്‍മാരും അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇതിനിടെ അഡ്‌ലെയ്ഡിലെ ഇന്ത്യയുടെ 10 വിക്കറ്റിന്റെ തോല്‍വിക്ക് ശേഷം തന്റെ യുട്യൂബ് ചാനലില്‍ സംസാരിച്ച പാകിസ്ഥാന്‍ മുന്‍ താരം ബാസിത് അലി ഷമിയെ ഇന്ത്യ എത്രയും വേഗം ടീമിലെത്തിക്കണമെന്ന് അഭിപ്രായപ്പെട്ടു.

ഷമി ഓയ്‌ട്രേലിയയിലേക്ക് പോകുമെന്ന് വാര്‍ത്തകള്‍ കേള്‍ക്കുന്നു. പക്ഷേ നാലാം ടെസ്റ്റ് മുതല്‍ കളിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യ ഷമിയെ നാലാം ടെസ്റ്റില്‍ കളിപ്പിച്ചാല്‍ ഒരു പ്രയോജനവും ഉണ്ടാകില്ല.

അവനെ ഇപ്പോള്‍ തന്നെ അയച്ച് ഗബ്ബ ടെസ്റ്റില്‍ കളിപ്പിക്കുക. നിങ്ങള്‍ അവനെ മെല്‍ബണിലേക്ക് കളിക്കാനാണെങ്കില്‍ വിളിക്കാതിരിക്കുന്നതാവും നല്ലത്. ഇന്ത്യയ്ക്ക് ഇപ്പോള്‍ ഷമിയെ വേണം! നിങ്ങളുടെ പേസ് ആക്രമണത്തിന് ഷമി ആവശ്യമാണ്- ബാസിത് അലി പറഞ്ഞു.

ഓസ്ട്രേലിയയില്‍ ഷമിക്ക് ടീമില്‍ ചേരാനുള്ള ”വാതില്‍ തുറന്നിരിക്കുന്നു” എന്ന് നേരത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെയായി ഷമി പുറത്തായതിനാല്‍ അവര്‍ ഇക്കാര്യത്തില്‍ തിടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല.

തീര്‍ച്ചയായും അവനുള്ള വാതില്‍ വളരെ തുറന്നതാണ്. പക്ഷേ ഞങ്ങള്‍ അവനെ നിരീക്ഷിക്കുകയാണ്. കാരണം സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുമ്പോള്‍, അദ്ദേഹത്തിന് വീണ്ടും കാല്‍മുട്ടിന് കുറച്ച് വീക്കം വന്നു. ഇത് ഒരു ടെസ്റ്റ് മത്സരം കളിക്കാനുള്ള അവന്റെ തയ്യാറെടുപ്പിനെ തടസ്സപ്പെടുത്തുന്നു. ഞങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കാന്‍ ആഗ്രഹിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ അവനെ ഇവിടെ കൊണ്ടുവന്ന് കളിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല- രോഹിത് പറഞ്ഞു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി