അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ മോശം പ്രകടനങ്ങൾക്ക് ഇടയിൽ പാകിസ്ഥാൻ്റെ സ്റ്റാർ ബാറ്റർ ബാബർ അസമിന് ഒരു പ്രധാന നിർദ്ദേശം നൽകിയിരിക്കുകയാണ് ബാസിത് അലി. പാക്കിസ്ഥാൻ്റെ വൈറ്റ് ബോൾ നായകൻ എത്രയും വേഗം ഒരു വിവാഹം കഴിക്കണം എന്നും അപ്പോൾ തന്നെ പ്രശ്നങ്ങൾ മാറുമെന്നും മുൻ താരം പറഞ്ഞു.
ബംഗ്ലാദേശിനെതിരെ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 64 റൺസ് മാത്രമാണ് ബാബർ നേടിയത്. ഞെട്ടിക്കുന്ന തോൽവിയോടെ പാകിസ്ഥാൻ ടെസ്റ്റ് പരമ്പര 0-2ന് തോറ്റു. ടെസ്റ്റ് ഫോർമാറ്റിലെ തൻ്റെ അവസാന 16 ഇന്നിംഗ്‌സുകളിൽ 29-കാരൻ ഒരു അർദ്ധ സെഞ്ച്വറി പോലും നേടിയിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
“ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പര തോൽവി ഒരു ഉണർവായിരുന്നു. ടീമിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ മോശമാകില്ല. വീണ്ടും ഉയരാൻ സമയമായി. നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ നേപ്പാളിനും അഫ്ഗാനിസ്ഥാനുമെതിരെ മാത്രം ടെസ്റ്റ് പരമ്പര കളിക്കുക. സമീപകാല പരാജയങ്ങൾ കളിക്കാർക്ക് ഗുണം ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു.”
” ബാബറിന് പ്രായമായി. എത്രയും വേഗം ഒരു വിവാഹം കഴിക്കണം. അത് ചിലപ്പോൾ പല പ്രശ്നങ്ങളും തീരും.” മുൻ താരം പറഞ്ഞു.
ഒക്ടോബർ 7 മുതലാണ് പാകിസ്ഥാൻ ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര കളിക്കുന്നത്.