IND VS PAK: എന്റെ പൊന്നോ ഞങ്ങളില്ല, ഇനി എത്ര പൈസ തരാമെന്ന് പറഞ്ഞാലും അങ്ങോട്ടില്ല, ഞങ്ങള്‍ക്ക് ജീവനില്‍ കൊതിയുണ്ട്, പാകിസ്ഥാന് പണി കൊടുക്കാന്‍ ഈ രാജ്യവും

ഇന്ത്യ പാക് സംഘര്‍ഷത്തിന് പിന്നാലെ ഐപിഎല്‍, പിഎസ്എല്‍ ഉള്‍പ്പെടെയുളള ടൂര്‍ണമെന്റുകള്‍ ഇരുരാജ്യങ്ങളും മാറ്റിവച്ചിരുന്നു. സുരക്ഷാപ്രശ്‌നങ്ങള്‍ കാരണം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നിര്‍ത്തിവച്ച ബിസിസിഐ ഒരാഴ്ച കഴിഞ്ഞ് സാഹചര്യം വിലയിരുത്തിയ ശേഷം ലീഗ് പുനരാരംഭിക്കുന്നത് ആലോചിക്കാം എന്നാണ് അറിയിച്ചത്. പിഎസ്എലില്‍ ബാക്കിയുളള മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ആലോചിച്ചെങ്കിലും അവരുടെ അനുമതി ലഭിച്ചിരുന്നില്ല. അതേസമയം പാകിസ്ഥാന്‍ പര്യടനം ഒഴിവാക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.

പാകിസ്ഥാനില്‍ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടി20 സീരീസ് കളിക്കാനാണ് ബംഗ്ലാദേശ് ടീം ആലോചിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബംഗ്ലാദേശ് ടീം മൗനത്തിലാണ്. യുഎഇക്കെതിരെ രണ്ട് ടി20 മത്സരങ്ങളാണ് അവര്‍ക്ക് ആദ്യം കളിക്കാനുളളത്. ഈ മത്സരം മേയ് 17 മുതല്‍ 19 വരെ ദുബായിലാണ് നടക്കുന്നത്. ഇതിനായി ഈ ആഴ്ച തന്നെ ബംഗ്ലാദേശ് ടീം പുറപ്പെടും. പാകിസ്ഥാനെതിരെ മേയ് 25 മുതല്‍ ജൂണ്‍ 3 വരെയാണ് ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തങ്ങളുടെ തീരുമാനം ബംഗ്ലാദേശ് മാറ്റാനാണ്‌ കൂടുതല്‍ സാധ്യത.

പിഎസ്എല്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചതോടെ വിദേശ താരങ്ങള്‍ കൂട്ടത്തോടെ തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇനി ഒരിക്കലും പാകിസ്ഥാനിലേക്ക് ഇല്ലെന്നാണ് മിക്കവരും നാട്ടിലേക്ക് മടങ്ങുന്ന സമയത്ത് തുറന്നുപറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന എഷ്യാകപ്പ് ടൂര്‍ണമെന്റില്‍നിന്നും ഇന്ത്യയും പാകിസ്ഥാനും പിന്മാറാണ് സാധ്യത. ആയതിനാല്‍ ടൂര്‍ണമെന്റ് വലിയ അനിശ്ചിതത്വത്തിലാവാന്‍ ചാന്‍സുണ്ട്. ഹ്രൈബിഡ് വേദി ഐസിസി മുന്നോട്ടുവച്ചാലും ഇരുക്രിക്കറ്റ് ബോര്‍ഡുകളും അതിന് സമ്മതം മൂളാന്‍ സാധ്യതയില്ല.

Latest Stories

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ