'എന്നെ നീ പുറത്താക്കുവോടാ..', റിസ്വാനെ ബാറ്റുകൊണ്ട് അടിക്കാന്‍ ശ്രമിച്ച് ബാബര്‍, വീഡിയോ വൈറല്‍

നിരാശാജനകമായ ലോകകപ്പിന് ശേഷം ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് പാകിസ്ഥാന്‍. ഡിസംബര്‍ 14 മുതല്‍ നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ക്കെതിരെ അവര്‍ മത്സരിക്കും. ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് കളിക്കാര്‍ ഇപ്പോള്‍ പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരിശീലനത്തിലാണ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 പോയിന്റ് പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് പാകിസ്ഥാന്‍. ഷാന്‍ മസൂദിന്റെ ക്യാപ്റ്റന്‍സിയില്‍, ഓസ്ട്രേലിയയില്‍ പാകിസ്ഥാന്‍ ഇതുവരെ ഒരു ടെസ്റ്റ് പരമ്പരയും നേടിയിട്ടില്ലാത്തതിനാല്‍ അവര്‍ ചരിത്രം സൃഷ്ടിക്കാന്‍ കാത്തിരിക്കുകയാണ്. 2023 ഏകദിന ലോകകപ്പ് ഫൈനലിലും ഈ വര്‍ഷം ഡബ്ല്യുടിസി 2023 ഫൈനലിലും ഓസ്ട്രേലിയന്‍ ടീം മികച്ച ടച്ചിലാണ് എന്നതിനാല്‍ പാകിസ്ഥാനിത് ഒരു വലിയ ദൗത്യമാണ്.

ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് പാകിസ്ഥാന്‍ താരങ്ങള്‍ പുതിയ പരിശീലകരുടെ കീഴില്‍ പരിശീലനം നടത്തുകയാണ്. ഇന്റര്‍നെറ്റില്‍ വൈറലായ ഒരു വീഡിയോയില്‍, മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്സ്മാനുമായ ബാബര്‍ അസം വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ മുഹമ്മദ് റിസ്വാന്റെ പിന്നാലെ ഓടുന്നതും ബാറ്റുകൊണ്ട് അടിക്കാന്‍ ശ്രമിക്കുന്നതും കണ്ടു.

ബാബര്‍ ക്രീസിലിരിക്കെ സന്നാഹ മത്സരത്തിനിടെയാണ് സംഭവം. റിസ്വാന്‍ വിക്കറ്റ് കീപ്പിംഗ് ചെയ്യുകയായിരുന്നു, ബാബര്‍ തന്റെ ക്രീസില്‍ നിന്ന് പുറത്തേക്ക് നീങ്ങിയപ്പോള്‍ റിസ്വാന്‍ ബോള്‍ സ്റ്റംപിലേക്ക് എറിഞ്ഞു. തുടര്‍ന്ന് കൈയടിക്കുകയും അപ്പീല്‍ ചെയ്യുകയും ചെയ്തു. ഇതുകണ്ട ബാബര്‍ റിസ്വാനെ ബാറ്റുകൊണ്ട് അടിക്കാന്‍ ഓടിക്കുകയായിരുന്നു. രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാലായിട്ടുണ്ട്.

Latest Stories

സിനിമ എടുക്കരുതെന്ന് സര്‍ക്കാറിന്റെ വിലക്ക്, ജയിലില്‍ കിടന്നു, രഹസ്യമായി ഷൂട്ട്; ഒടുവില്‍ അംഗീകാരം, ജാഫര്‍ പനാഹിക്ക് പാം ഡി ഓര്‍

കേരളത്തില്‍ നാലുദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത: റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു; മലയോര മേഖലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സാധ്യത; ജാഗ്രത നിര്‍ദേശം

INDIAN CRICKET: അപ്പോൾ തീരുമാനിച്ച് ഉറപ്പിച്ച് ആണല്ലോ, നായകനായതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിൽ ഞെട്ടിച്ച് ഗിൽ; പറഞ്ഞത് ഇങ്ങനെ

സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോര കൊണ്ട് തീര്‍ക്കാന്‍ ഒളിഞ്ഞിരുന്ന് ആഹ്വാനം നടത്തുന്ന കാലം..; വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതികരിച്ച് മുരളി ഗോപി

9 ഭാഷകളിലും പുതിയ നടിയുടെ പേര്, ദീപികയ്ക്ക് പകരം തൃപ്തി നായികയാകും; ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് താരം

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകള്‍ കരക്കടിഞ്ഞാല്‍ അടുത്തേക്ക് പോകുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്; കണ്ടെയ്നറില്‍ എന്താണുള്ളതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് മന്ത്രി

CSK VS GT: ഇന്നത്തെ ഗുജറാത്ത് ചെന്നൈ പോരാട്ടം ശരിക്കും ആഘോഷിക്കണം, ആ താരത്തിന്റെ അവസാന മത്സരമാണ് ഇത്; ആരാധകർക്ക് ഷോക്ക് നൽകി മുഹമ്മദ് കൈഫ്

IND VS ENG: 10 കിലോ ഭാരം കുറച്ചിട്ടും എന്തുകൊണ്ട് സർഫ്രാസ് ടീമിന് പുറത്തായി? കാരണം വെളിപ്പെടുത്തി അജിത് അഗാർക്കർ

വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബിജെപിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍; ബിജെപി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

INDIAN CRICKET: ക്യാപ്റ്റനായതൊക്കെ കൊളളാം, നന്നായി കളിച്ചില്ലെങ്കില്‍ ഗില്ലിന് എട്ടിന്റെ പണി കിട്ടും, ഇപ്പോ കാണിക്കുന്ന ഫോമൊന്നും പോര, മുന്നറിയിപ്പുമായി ആരാധകര്‍