ഷമിയും രോഹിതും തമ്മിൽ അയ്യപ്പനും കോശിയും അങ്കം, ബാംഗ്ലൂരിലെ മത്സരത്തിന് ശേഷം ഏറ്റുമുട്ടി താരങ്ങൾ; ആരാധകർക്ക് ഷോക്ക്

രോഹിത് ശർമ്മയും മുഹമ്മദ് ഷമിയും തമ്മിൽ വഴക്ക് ആണെന്ന് പുതിയ റിപ്പോർട്ടുകൾ. ഇരുവരും തമ്മിൽ ഉള്ള അഭിപ്രായവ്യത്യാസം കാരണമാണ് ഷമിക്ക് ടീമിൽ ഇടം കിട്ടാത്തത് എന്നാണ് വാർത്തകളിൽ പറയുന്ന കാര്യം. അടുത്തിടെ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിന് ശേഷം രോഹിതും ഷമിയും തമ്മിൽ തമ്മിൽ വഴക്ക് ഉണ്ടതായി റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഇരു താരങ്ങളും ഏറ്റുമുട്ടുകയും കാര്യങ്ങൾ വഷളാവുകയും ചെയ്തു. 2023 ലോകകപ്പിന് ശേഷം പരിക്ക് കാരണം കളിക്കാതിരുന ഷമി ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലൂടെ തിരിച്ചുവരുമെന്ന് ആരാധകർ കരുതിയതാണ്.

ആ സംഭവത്തിന് ശേഷം, രോഹിത് ഷമിയുമായി സംസാരിക്കാൻ കൂട്ടാക്കിയില്ല.  നായകനുമായി സംസാരിക്കാൻ ആഗ്രഹിച്ച ഷമിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ഡ്രസിങ് റൂമിൽ താരത്തെ കയറ്റിയില്ല. എന്തായാലും വൈകുനേരം വരെ അവിടെ നിന്ന ശേഷമാണ് നായകനെ കാണാൻ സാധിച്ചത്. മത്സരത്തിന് ശേഷം തന്റെ പരിക്ക് അപ്ഡേറ്റ് നായകൻ തെറ്റായ രീതിയിൽ നൽകിയത് ആയിരുന്നു ഷമിയുടെ പരാതി.

ഷമി ഓസ്‌ട്രേലിയയിൽ ഉണ്ടാകില്ല എന്ന സൂചന രോഹിത് അവിടെ പറഞ്ഞിരുന്നു. തന്റെ പരിക്കിന്റെ കാര്യത്തിൽ നായകൻ ഇരട്ടത്താപ്പ് കാണിക്കുന്നു എന്നും ഓസ്‌ട്രേലിയയിൽ താൻ കളിക്കില്ല എന്ന് നായകൻ നേരത്തെ തന്നെ തീരുമാനിച്ചതും ഒകെ ഷമി ചൂണ്ടിക്കാണിച്ചപ്പോൾ നായകൻ രോഹിത് തന്റെ ഭാഗവും പറഞ്ഞു. അതിന്റെ പേരിലാണ് ഷമിക്ക് ഓസ്‌ട്രേലിയയിൽ അവസരം നഷ്ടപെട്ടത്.

ഓസ്‌ട്രേലിയയിൽ ഇനി ശേഷിക്കുന്ന മത്സരങ്ങളിൽ ഷമിക്ക് തിരിച്ചുവരാൻ സാധ്യത ഉണ്ടെന്ന് രോഹിത് പറഞ്ഞെങ്കിലും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അതിന് സാധ്യതകൾ കാണുന്നില്ല.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ