ജഡേജ ക്രീം പുരട്ടി ഇല്ലായിരുന്നെങ്കിൽ ഓസ്ട്രേലിയ 600 റൺസ് എങ്കിലും എടുക്കുമായിരുന്നു, ട്വിറ്ററിൽ പ്രതികരണവുമായി ഇയാൻ ഹിഗ്ഗിൻസ്

ഓസ്‌ട്രേലിയയെ ഇന്നിംഗ്‌സിനും 132 റൺസിനും പരാജയപ്പെടുത്തിയ ഇന്ത്യ നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ 1-0ന് മുന്നിലെത്തി. രണ്ടാം ഇന്നിംഗ്‌സിൽ ആർ അശ്വിൻ 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് നേടിയും തിളങ്ങി,

പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിലുള്ള ടീമിന് ആദ്യ ഇന്നിങ്സിൽ നേടാനായത് 177 റൺസ് മാത്രമാണ് നേടാനായത്. രോഹിതിന്റെ സെഞ്ചുറിയുടെയും അക്‌സർ പട്ടേലിന്റെയും രവീന്ദ്ര ജഡേജയുടെയും അർദ്ധ സെഞ്ചുറി കരുത്തിലും ഇന്ത്യ എടുത്തത് 400 റൺസാണ്.

രണ്ട് ഇന്നിങ്‌സിലുമായി 7 വിക്കറ്റും 70 റൺസും നേടിയ താരം പരിക്കിന് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കി. മത്സരത്തിൽ നിന്നുള്ള ഒരു വീഡിയോ ക്ലിപ്പിനെച്ചൊല്ലി താരം ആദ്യ ദിനത്തിൽ വിവാദത്തിൽ പെട്ടിരുന്നു.

ക്ലിപ്പിൽ, ഇടംകൈ സ്പിന്നർ തന്റെ വിരലിൽ ഒരു പദാർത്ഥം പ്രയോഗിക്കുന്നത് കാണാമായിരുനി. ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിന്റെ കൈയിൽ നിന്ന് ബൗളർ അത് എടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ജഡേജ തന്റെ ചൂണ്ടുവിരലിൽ പദാർത്ഥം പുരട്ടുന്നതായിട്ട് കാണാൻ സാധിക്കുന്നുണ്ട്. വീഡിയോ വൈറലായതിന് ശേഷം സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് വൃത്തങ്ങളിൽ നിന്ന് ധാരാളം പ്രതികരണങ്ങൾ ഉണ്ടായിരുന്നു. ജഡേജ പന്തിൽ കൃത്രിമം കാണിച്ചോ എന്ന് വരെ ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ ചോദ്യം ചെയ്തു. വേദനക്ക് പുരട്ടുന്ന ക്രീമാണ് ജഡേജ പുരട്ടിയത് എന്നായിരുന്നു ഇന്ത്യൻ ബോർഡിന്റെ നിഗമനം. എന്തായലും ഐസിസി നിയമങ്ങൾ തെറ്റിച്ചതിന് മാച്ച് ഫീസിന്റെ 25 % ജഡേജക്ക് ഇപ്പോൾ പിഴയായി കിട്ടിയിരിക്കുകയാണ്‌.

ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ ജഡേജയെ ട്രോളിയപ്പോൾ അതിനുള്ള കലക്കൻ മറുപടിയാണ് ഇയാൻ ഹിഗ്ഗിൻസ് നൽകിയിരിക്കുന്നത് “ജഡേജ കൈയിൽ ക്രീം പുരട്ടിയില്ലെങ്കിൽ ഓസ്‌ട്രേലിയ 600 റൺസിന് ജയിക്കുമായിരുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം എഴുതി.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്