ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു.ടി 20 ലോകകപ്പിന് ശേഷം മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഒരു ടൂർണമെന്റിൽ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തി. നായകനായി സൂര്യകുമാർ യാദവ് തന്നെയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
ഇതിനിടെ ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന്റെ ഇലവനെ പ്രഖ്യാപിക്കുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ. വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജു സാംസണെ ഉൾപ്പെടുത്തിയാണ് അദ്ദേഹം ഇലവനെ തിരഞ്ഞെടുത്തത്.
അഭിഷേക് ശർമ, സഞ്ജു സാംസൺ, ശുഭ്മാൻ ഗിൽ, തിലക് വർമ, എന്നീ നാല് പേരും ഗവാസ്‌ക്കറിന്റെ ഇലവനിലുണ്ട്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ഹാർദിക്ക് പാണ്ഡ്യ, അക്‌സർ പട്ടേൽ, എന്നിവരാണ് അഞ്ച് മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങളിൽ.
കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നിവർ ബൗളർമാരുടെ സ്ഥാനം അലങ്കരിക്കും.
ഗവാസ്‌ക്കറിന്റെ പ്ലേയിങ് ഇലവൻ: ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹർദിക്ക് പാണ്ഡ്യ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്.