Asia Cup 2025: എന്തിനാണ് ഇത്തരം മണ്ടത്തരങ്ങൾ കാണിക്കുന്നത്?; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ ചോദ്യം ചെയ്ത് മുൻ താരം

ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ നിർണായകമായ ഏഷ്യാ കപ്പ് മത്സരത്തിൽ ബാറ്റിംഗ് ഓർഡർ മാറ്റിയതിന് ഇന്ത്യൻ മാനേജ്‌മെന്റിനെ വിമർശിച്ച് മുൻ താരം സഞ്ജയ് മഞ്ജരേക്കർ. ശുഭ്മാൻ ഗിൽ പുറത്തായതിന് ശേഷം, ശിവം ദുബെയ്ക്ക് സ്ഥാനക്കയറ്റം നൽകാൻ ഹെഡ് കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും തീരുമാനിച്ചു. എന്നാലിത് വൻ പരാജയമായി.

പതിവിന് വിരുദ്ധമായി താളംതെറ്റിയിറങ്ങിയ ദുബൈയ്ക്ക് 3 പന്തിൽ 2 റൺസ് മാത്രമാണ് നേടാനായത്. തുടർന്ന് അടുത്ത രണ്ട് ബാറ്റർമാരായ സൂര്യകുമാർ യാദവ് (5), തിലക് വർമ്മ (5) എന്നിവർ ഒരു സംഭാവനയും നൽകാതെ പുറത്തായി. അതിശയകരമെന്നു പറയട്ടെ, എന്നിട്ടും സഞ്ജു സാംസണെ ബാറ്റിംഗ് ഓർഡറിൽ ടീം തരംതാഴ്ത്തി.

“ബാറ്റിംഗ് ഓർഡറിൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നു. ദുബെയ്ക്ക് എന്തിനാണ് സ്ഥാനക്കയറ്റം നൽകിയതെന്ന് എനിക്കറിയില്ല. മറ്റ് ബാറ്റർമാരേക്കാൾ മികച്ച സ്ട്രൈക്ക് റേറ്റ് അദ്ദേഹത്തിനില്ല. സൂര്യകുമാർ യാദവിന്റെ സ്ട്രൈക്ക് റേറ്റ് 140 ആണ്. സാധാരണ ബാറ്റിംഗ് ഓർഡറിൽ തന്നെ ഉറച്ചുനിന്നിരുന്നെങ്കിൽ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കുമായിരുന്നു,” സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

ടൂർണമെന്റിൽ ഇതുവരെ തുടർച്ചയായി അഞ്ച് മത്സരങ്ങൾ വിജയിച്ച ഇന്ത്യ സെപ്റ്റംബർ 28 ന് നടക്കുന്ന ഫൈനലിലേക്ക് യോ​ഗ്യത നേടി. ഫൈനലിൽ ബം​ഗ്ലാദേശോ പാകിസ്ഥാനോ ആയിരിക്കും എതിരാളികൾ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ