ASIA CUP 2025: ഇന്ത്യൻ ടീമിലെ ഹിറ്റ്മേക്കർ ആകാൻ സഞ്ജുവിന് ഉപദേശവുമായി റോബിൻ ഉത്തപ്പ

ഏഷ്യ കപ്പ് ടൂർണമെന്റിൽ ബാറ്റിങ്ങിന് അവസരം ലഭിക്കാതെ തുടരുന്ന മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് ഉപദേശവുമായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. തുടർച്ചയായി രണ്ടു മത്സരങ്ങളിൽ പുറത്തിരിക്കേണ്ടിവന്ന സാഹചര്യത്തിലാണ് ഉത്തപ്പയുടെ ഈ പ്രതികരണം. സഞ്ജു ചില മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ ഇന്ത്യൻ ടീമിൽ
ദീർഘകാലം തുടരാൻ സാധിക്കുകയുള്ളു എന്ന് ഉത്തപ്പ പറയുന്നു.

റോബിൻ ഉത്തപ്പ പറയുന്നത് ഇങ്ങനെ:

” ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതി വിലയിരുത്തുമ്പോള്‍ ആര്‍ക്കും കൃത്യമായ ബാറ്റിങ് ഓര്‍ഡര്‍ ഇല്ലെന്നാണ് തോന്നുന്നത്. പൂര്‍ണമായും ഇടംകൈ- വലംകൈ കോമ്പിനേഷനുകളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ ബാറ്റിങ് സമീപനം. മധ്യ ഓവറുകളില്‍ സ്പിന്നിനെതിരേ സഞ്ജു സാംസണും ശിവം ദുബെയും പുലര്‍ത്തുന്ന ആധിപത്യം നോക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം അക്ഷര്‍ പട്ടേല്‍ ഇപ്പോള്‍ ഫിനിഷര്‍ റോളിലേക്ക് മാറിയിരിക്കുകയാണ്. സഞ്ജുവിന്റെ കാര്യത്തിലേക്കു വന്നാല്‍ ദീര്‍ഘകാലം ടീമില്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഫിനിഷര്‍ റോളിലേക്കും മാറേണ്ടതായി വരും”

റോബിൻ ഉത്തപ്പ തുടർന്നു:

” നിലവില്‍ ജിതേഷ് ശര്‍മയുമായിട്ടാണ് സഞ്ജുവിന്റെ മത്സരം. ജിതേഷ് ക്ലാസ്സായി ഫിനിഷ് ചെയ്യാന്‍ സാധിക്കുന്നയാളാണ്. അദ്ദേഹം ഒരുപാട് ബോളുകള്‍ക്കെതിരേ ആഞ്ഞുവീശാറുണ്ടെന്നതു ശരിയാണ്. പക്ഷെ ചില അസാധാരണ പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിക്കും. അതുകൊണ്ടു തന്നെ കരിയറില്‍ കൂടുതല്‍ പരിഗണന ടീം മാനേജ്മെന്റില്‍ നിന്നും ലഭിക്കണമെങ്കില്‍ സഞ്ജു ഫിനിഷിങ്ങില്‍ ശ്രദ്ധിക്കണം. അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധയും ഇനി ഇന്നിങ്സ് ഫിനിഷ് ചെയ്യുന്നതിലും ഡെത്ത് ഓവര്‍ ബാറ്റിങിലുമായിരിക്കണമെന്നും ഉത്തപ്പ ആവശ്യപ്പെടുന്നു” റോബിൻ ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ