Asia Cup 2025: പക്ഷിയുടെ കണ്ണിൽ അമ്പെയ്ത് തറയ്ക്കുന്ന നായാട്ടുകാരൻ്റെ ശ്രദ്ധയും കൗശലവും, ലൈവ് മാച്ചിൽ ബോളിവുഡ് സിനിമയെ വെല്ലുന്ന ഹീറോയിസം!

ഏഷ്യാകപ്പിലെ ഇന്ത്യ-ശ്രീലങ്ക മത്സരം സൂപ്പർ ഓവറിലേയ്‌ക്ക് കടന്നിരുന്നു. ആദ്യ പന്തിൽ തന്നെ കുശാൽ പെരേര അടിയറവ് പറഞ്ഞു. അർഷ്ദീപ് സിങ്ങ് അതിമനോഹരമായി ബോൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ശ്രീലങ്ക ബൗണ്ടറികൾ നേടാനാകാതെ വിഷമിച്ചു. തൻ്റെ നാലാമത്തെ പന്ത് അർഷ്ദീപ് എറിഞ്ഞു. ബാറ്ററായ ദസൂൻ ഷണകയ്ക്ക് അതിനെ സ്പർശിക്കാനായില്ല. എങ്കിലും അയാൾ ഒരു റണ്ണിനുവേണ്ടി പാഞ്ഞു. ഷണകയുടെ പിന്നിൽനിന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ത്രോ പാഞ്ഞെത്തി. സ്റ്റംമ്പുകളുടെ സ്ഥാനം തെറ്റി! അമ്പയർ വിരൽ ഉയർത്തി-ഔട്ട്!! സഞ്ജയ് മഞ്ജരേക്കർ കമൻ്ററി ബോക്സിലൂടെ അലറി- ”Well done Sanju Samson…!!”

അതിനുപിന്നാലെ ടെലിവിഷനിൽ സ്ലോമോഷൻ റീപ്ലേ ദൃശ്യമായി. ത്രോ ചെയ്യുന്ന സഞ്ജുവിൻ്റെ ക്ലോസ് അപ് ലോകം ശ്രദ്ധിച്ചു. പക്ഷിയുടെ കണ്ണിൽ അമ്പെയ്ത് തറയ്ക്കുന്ന ഒരു നായാട്ടുകാരൻ്റെ ശ്രദ്ധയും കൗശലവുമാണ് സഞ്ജുവിൽ കണ്ടത്!! ക്രിക്കറ്റിൽ വിചിത്രമായ ചില നിയമങ്ങൾ നിലനിൽക്കുന്നതുകൊണ്ട് ആ വിക്കറ്റ് പിന്നീട് ഇന്ത്യയ്ക്ക് നിഷേധിക്കപ്പെട്ടു. പക്ഷേ കളി കണ്ട ആരും സഞ്ജുവിൻ്റെ ത്രോ മറക്കുമെന്ന് തോന്നുന്നില്ല. മത്സരം ഇന്ത്യ അനായാസം ജയിക്കുകയും ചെയ്തു.

‘ദംഗൽ’ എന്ന ഹിന്ദി സിനിമയിൽ ഒരു രംഗമുണ്ട്. ആമിർ ഖാൻ അവതരിപ്പിച്ച മഹാവീർ സിങ്ങ് എന്ന കഥാപാത്രം തൻ്റെ മകളായ ഗീതയെ ഒരു ഗുസ്തി മത്സരത്തിൽ പങ്കെടുപ്പിക്കുന്നു. അത് പുരുഷ ബോക്സിങ്ങിൻ്റെ വേദിയായിരുന്നു! റഫറി ഗീതയോട് പറയുന്നു- ”ഇവിടെ കുറേ ആൺഗുസ്തിക്കാരുണ്ട്. അതിൽ ആരോട് തോൽക്കണം എന്ന് നീ തീരുമാനിച്ചോളൂ…! ” അക്കൂട്ടത്തിലെ ഏറ്റവും ബലിഷ്ഠനായ ബോക്സറെയാണ് ഗീത തെരഞ്ഞെടുത്തത്! അത് കണ്ടുനിന്ന മഹാവീർ പറയുന്നു- ”ഒരു യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾ ഭയവുമായി പോരാടണം. എൻ്റെ മകൾ ഭയത്തെ മറികടന്നിരിക്കുന്നു…!!”

ശ്രീലങ്കയ്ക്കെതിരെയുള്ള സഞ്ജു സാംസൻ്റെ ബാറ്റിങ്ങ് കണ്ടപ്പോൾ എനിക്ക് ഓർമ്മവന്നത് ആ സീനാണ്. ഏറ്റവും കരുത്തനായ എതിരാളിയോടാണ് സഞ്ജു അങ്കത്തിനിറങ്ങിയത്! അവിശ്വസനീയമായ രീതിയിലാണ് അയാൾ ഭയത്തെ ജയിച്ചടക്കിയത്!! ലൈവ് മാച്ചിൽ ബോളിവുഡ് സിനിമയെ വെല്ലുന്ന ഹീറോയിസം!!! വനീന്ദു ഹസരംഗ എന്ന ശ്രീലങ്കൻ സ്പിന്നർ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തലയെടുപ്പോടെ നിൽക്കുകയായിരുന്നു. പാക്കിസ്ഥാനെതിരെ അയാൾ ഒരു ഡ്രീം സ്പെൽ എറിഞ്ഞിരുന്നു.

ഒരു ടി-20 മത്സരത്തിൻ്റെ ഏഴ് മുതൽ പതിനഞ്ച് വരെയുള്ള ഓവറുകൾക്കിടയിലാണ് ഹസരംഗ ഏറ്റവും കൂടുതൽ നാശം വിതയ്ക്കാറുള്ളത് എന്ന് റെക്കോർഡുകൾ വെളിപ്പെടുത്തിയിരുന്നു. ആ ഘട്ടത്തിൽ തന്നെയാണ് സഞ്ജു ബാറ്റിങ്ങിന് ഇറങ്ങിയത്. സഞ്ജുവിൻ്റെ അവസ്ഥ എന്തായിരുന്നു എന്ന് ആലോചിച്ച് നോക്കുക. ഓപ്പണർ എന്ന നിലയിൽ അസൂയാവഹമായ പ്രകടനങ്ങൾ കാഴ്ച്ചവെച്ചിട്ടും ആ പൊസിഷൻ ത്യജിക്കേണ്ടിവന്നു. ഒമാനെതിരെ അർദ്ധസെഞ്ച്വറി നേടിയെങ്കിലും പാക്കിസ്ഥാനോട് തിളങ്ങാനായില്ല എന്ന ഒറ്റക്കാരണത്തിൻ്റെ പേരിൽ കുരിശിൽ തറയ്ക്കപ്പെട്ടു. കഴിഞ്ഞുപോയ കളിയിൽ എട്ടാം നമ്പറിലേക്ക് തരംതാഴ്ത്തപ്പെട്ടു.

സഞ്ജുവിന് വ്യക്തിപരമായ ഒരു കണക്ക് കൂടി തീർക്കാനുണ്ടായിരുന്നു. പലതവണ സഞ്ജുവിനെ പുറത്താക്കിയിട്ടുള്ള ഹസരംഗയെ മെരുക്കണം എന്ന ഹിമാലയൻ ദൗത്യം! ഇത്ര വലിയ വെല്ലുവിളികൾ ഒരു വാളിൻ്റെ രൂപത്തിൽ തലയ്ക്കുമുകളിൽ തൂങ്ങിക്കിടക്കുമ്പോഴാണ് സഞ്ജു ഹസരംഗയ്ക്കെതിരെ രണ്ട് സിക്സറുകളും ഒരു ഫോറും തൊടുത്തുവിട്ടത്! ഇതിനെ മഹാത്ഭുതം എന്നല്ലാതെ വേറെന്താണ് വിശേഷിപ്പിക്കേണ്ടത്!! ഡ്രിങ്ക്സ് ബ്രേക്കിനു പിന്നാലെ വിക്കറ്റ് വീഴുന്നത് ക്രിക്കറ്റിലെ പതിവുകാഴ്ച്ചയാണ്. അതിൻ്റെ കാരണം നമുക്കറിയാം. അത്തരം ഇടവേളകൾ ബാറ്റർമാരുടെ ഫോക്കസ് നഷ്ടപ്പെടുത്താറുണ്ട്.

എന്നാൽ ഡ്രിങ്ക്സ് ബ്രേക്കിന് ശേഷമുള്ള ആദ്യ പന്തിൽ സഞ്ജു നേടിയത് ബൗണ്ടറിയാണ്! ഹസരംഗ എറിഞ്ഞ ഷോർട്ട്ബോളിനെ തിരിച്ചറിയാനും മുതലെടുക്കാനും സഞ്ജുവിന് കഴിഞ്ഞു! ഹസരംഗ സഞ്ജുവിനെതിരെ ഏതാനും ലെഗ്ബ്രെയിക്കുകൾ എറിഞ്ഞു. അവയിൽ രണ്ടെണ്ണം നിലംതൊടാതെ പറന്ന് സൈറ്റ് സ്ക്രീനിൻ്റെ സമീപത്ത് ചെന്നുവീണു!! ലോങ്ങ്-ഓണിൽ ഫീൽഡർ ഉണ്ടായിരുന്നു. ടേണിനെതിരെ ഹിറ്റ് ചെയ്യുക എന്നത് അതീവ ദുഷ്കരവുമാണ്. സഞ്ജുവിൻ്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നുവെങ്കിൽ ഹസരംഗയ്ക്കെതിരെ സേഫ് ആയി കളിക്കാനേ ശ്രമിക്കുമായിരുന്നുള്ളൂ. അപ്പോഴാണ് സഞ്ജു സിക്സറുകൾ പെയ്യിച്ചത്!!

തിലക് വർമ്മ ഈ ടൂർണ്ണമെൻ്റിൽ മികച്ച ഇന്നിംഗ്സുകൾ കളിച്ചിട്ടുണ്ട്. അയാൾ സഞ്ജുവിനേക്കാൾ മുമ്പ് ക്രീസിൽ നിലയുറപ്പിച്ചതുമാണ്. പക്ഷേ സഞ്ജു-തിലക് കൂട്ടുകെട്ടിൻ്റെ സമയത്ത് കൂടുതൽ ആധിപത്യം പുലർത്തിയത് സഞ്ജുവായിരുന്നു! അതാണ് സഞ്ജുവിൻ്റെ ഇംപാക്റ്റ്!! സഞ്ജുവിനെ നിങ്ങൾ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിക്കോളൂ. എന്നാൽ ഒരു അവസരം കിട്ടിയാൽ എതിർപാളയത്തിലെ സേനാനായകൻ്റെ രക്തം വീഴ്ത്തിയിട്ടേ അയാൾ അടങ്ങുകയുള്ളൂ!

സഞ്ജുവിൻ്റെ ഏകദിന കരിയറിൽ ഉണ്ടായ സംഭവങ്ങൾ ഓർക്കുന്നില്ലേ? ഒരു ടോപ് ഓർഡർ ബാറ്ററായ സഞ്ജുവിനെ ഫിനിഷറുടെ റോളിൽ നിയോഗിച്ചു. പക്ഷേ അവിടെയും അയാൾ തിളങ്ങി. അമ്പതിൻ്റെ ബാറ്റിങ്ങ് ശരാശരിയും നൂറിൻ്റെ പരിസരത്തുള്ള സ്ട്രൈക്ക് റേറ്റും കാത്തുസൂക്ഷിച്ചു. അതിനുപകരം ബി.സി.സി.ഐ എന്താണ് നൽകിയത്? 2023-ലെ ലോകകപ്പിൽ സഞ്ജുവിനെ തഴഞ്ഞു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ സീരീസ് വിന്നിങ്ങ് സെഞ്ച്വറി നേടിയ സഞ്ജുവിനെ പിന്നീട് ഏകദിന ടീമിൻ്റെ പടിവാതിൽ പോലും കാണിച്ചിട്ടില്ല!!

ഇപ്പോൾ സഞ്ജു ടി-20 ക്രിക്കറ്റിനെ വരുതിയിലാക്കുകയാണ്. അർഹതപ്പെട്ട ഓപ്പണിങ്ങ് പൊസിഷൻ അയാളിൽനിന്ന് പറിച്ചെടുത്തു. എന്നിട്ടും കീഴടങ്ങാത്ത സഞ്ജു മദ്ധ്യനിരയിൽ ഒരു താവളം വെട്ടിപ്പിടിച്ചിട്ടുണ്ട്. ബി.സി.സി.ഐ-യിലെ തമ്പുരാക്കൻമാർ ഇനിയെങ്കിലും അയാളോട് നീതി കാണിക്കണം. സഞ്ജുവിനോട് വേണമെങ്കിൽ നമുക്ക് ചോദിക്കാം- ”എന്തിനാണ് ഹസരംഗയെ തിരഞ്ഞുപിടിച്ച് അടിച്ചത്? അതിനേക്കാൾ മികവ് കുറഞ്ഞവർ ലങ്കയുടെ ബോളിങ്ങ് നിരയിൽ ഉണ്ടായിരുന്നുവല്ലോ…?” സഞ്ജു മറുപടി പറയും- ”ഏതെങ്കിലും ഒരാളെ തല്ലാനല്ല ഞാൻ വന്നിട്ടുള്ളത്. ഈ ഗെയിമിലെ മോൺസ്റ്റർമാരെയാണ് ഞാൻ കൈ വെയ്ക്കാറുള്ളത്. സംശയം ഉണ്ടെങ്കിൽ റഷീദ് ഖാനോട് ചോദിച്ചോളൂ! മല്ലയുദ്ധത്തിന് ഇറങ്ങുന്നുണ്ടെങ്കിൽ അത് കൂട്ടത്തിലെ കൊമ്പനോട് തന്നെ…!!”

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി