ഇന്ത്യ ഷഹീനെ ഒതുക്കിയത് ലങ്കന്‍ സഹായത്തോടെ, ബിസിസിഐ എന്നാ സുമ്മാവാ..!

ഏഷ്യാ കപ്പില്‍ പാകിസ്ഥാനുമായുള്ള സൂപ്പര്‍ ഫോര്‍ പോരിനു മുമ്പ് ഇന്ത്യയുടെ ഏറ്റവും വലിയ പേടിസ്വപ്നം അവരുടെ ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദിയായിരുന്നു. മുമ്പ് പലതവണ ഷഹീനിന്റെ പേസ് ആക്രമണത്തില്‍ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നടിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഷഹീനെ നല്ലവിധം കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ ബാറ്റിംഗ് നിരയെയാണ് കാണാനായത്.

മത്സരത്തില്‍ ഷഹീനെറിഞ്ഞ 10 ഓവറില്‍ 7.9 ഇക്കോണമി റേറ്റില്‍ 79 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഒരു വിക്കറ്റ് മാത്രമേ ഷഹീന് വീഴ്ത്താനുമായുള്ളൂ. ഇന്ത്യന്‍ ബാറ്റര്‍മാരെ ഇങ്ങനെ മാറ്റിയെടുത്തതിന് പിന്നില്‍ ആരാണ്? അത് ആരുമറിയാത്ത ഒരു രഹസ്യമായിരുന്നു ഇതുവരെ. എന്നാലിന്ന് അത് വെളിവായിരിക്കുകയാണ്.

ശ്രീലങ്കയില്‍ നിന്നുള്ള ഇടംകൈയന്‍ ത്രോ ഡൗണ്‍ സ്പെഷ്യലിസ്റ്റായ നുവാന്‍ സെനെവിരത്നെയാണ് ഇന്ത്യന്‍ ബാറ്റര്‍മാരെ അടിമുടി മാറ്റിയെടുത്തത്. ഷഹീനടക്കമുള്ള ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ പതറുന്ന ഇന്ത്യന്‍ ബാറ്റര്‍മാരെ ഈ കുറവ് മറികടക്കാന്‍ നെറ്റ്സില്‍ അദ്ദേഹം സഹായിക്കുകയായിരുന്നു.

അതേസമയം, റിസര്‍വ് ദിനത്തിലേക്കു നീങ്ങിയ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 32 ഓവറില്‍ 128 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യന്‍ ബാറ്റര്‍മാരും ബോളിംഗ് നിരയും ഒരുപോലെ ഫോമിലേക്കുയര്‍ന്ന മത്സരത്തില്‍ പാകിസ്ഥാന് മറുപടിയില്ലായിരുന്നു. സൂപ്പര്‍ ഫോറില്‍ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യ ഇന്ന്  ശ്രീലങ്കയെ നേരിടും.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ