കോഹ്‌ലിയുടെ കഷ്ടകാലം അവസാനിക്കുന്നു, ഐ.സി.സി കിരീടം അധികം വൈകാതെ ഇന്ത്യ നേടും

ഐ.സി.സി കിരീടം അധികം വൈകാതെ തന്നെ ഇന്ത്യ നേടുമെന്ന് ആര്‍.അശ്വിന്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വി ഇന്ത്യക്ക് ഏറെ നിരാശയുണ്ടാക്കിയെന്നും ന്യൂസിലന്‍ഡിന്റെ ആഹ്ലാദ പ്രകടനങ്ങള്‍ കണ്ടപ്പോള്‍ നിരാശ കൂടിയെന്നും അശ്വിന്‍ പറഞ്ഞു.

“ഇന്ത്യയുടെ തോല്‍വിയില്‍ ആരാധകര്‍ വളരെ നിരാശരായിട്ടുണ്ട്. ലോക്ഡൗണിന് ശേഷം ക്രിക്കറ്റ് പുനഃരാരംഭിച്ചപ്പോള്‍ ഇന്ത്യയുടെ ദശലക്ഷക്കണക്കിന് ആളുകള്‍ നല്ല വാര്‍ത്തക്കായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. ഐ.സി.സി കിരീടം അധികം വൈകാതെ തന്നെ നേടുമെന്നാണ് പ്രതീക്ഷ” അശ്വിന്‍ പറഞ്ഞു.

അതേസമയം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളെ കണ്ടെത്താന്‍ മൂന്ന് ടെസ്റ്റുകളടങ്ങിയ ഫൈനല്‍ വയ്ക്കണമെന്ന് കോഹ്‌ലി ആവശ്യപ്പെട്ടന്ന വാര്‍ത്ത സത്യമല്ലെന്നും അശ്വിന്‍ പറഞ്ഞു. “ഫൈനലിന് മൂന്ന് മത്സരങ്ങളെങ്കിലും വേണമെന്ന് കോഹ്‌ലി പറഞ്ഞതായി നിരവധി ആളുകള്‍ പറയുന്നത് കേട്ടു. എന്നാല്‍ അത് ശരിയല്ല. മൂന്ന് മത്സരങ്ങളുണ്ടെങ്കില്‍ ടീമുകള്‍ക്ക് സാഹചര്യം മനസിലാക്കി തിരിച്ചുവരാനുള്ള അവസരം ലഭിക്കുമെന്ന് പറഞ്ഞിരുന്നു. അല്ലാതെ ഫൈനലില്‍ മൂന്ന് മത്സരം വേണമെന്ന നിബന്ധന മുന്നോട്ട് വെച്ചിട്ടില്ല” അശ്വിന്‍ പറഞ്ഞു.

നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയാറെടുപ്പിലാണ് അശ്വിന്‍. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കൈവിട്ടതിന്‍രെ ക്ഷീണം ഇംഗ്ലണ്ടിനെതിരായി പരമ്പര നേടി തീര്‍ക്കാനാണ് ഇന്ത്യയുടെ ശ്രമം.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്