ഇപ്പോഴാണോ ഇങ്ങനെ ചോദിക്കുന്നത്, വില്യംസൺ ചോദ്യത്തിന് പൊട്ടിത്തെറിച്ച് ഹാർദിക്ക്; സംഭവം ഇങ്ങനെ

അടുത്ത മാസം കൊച്ചിയിൽ നടക്കുന്ന ഐപിഎൽ മിനി ലേലത്തിന് മുന്നോടിയായി ഹൈദരാബാദ് ഒഴിവാക്കിയ 12 കളിക്കാരിൽ ഏറ്റവും പ്രമുഖനാണ് ക്യാപ്റ്റൻ കൂടിയായ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. താരത്തിനായി ഒരുപാട് ടീമുകൾ ശ്രമിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.

2021 സീസണിൽ ഡേവിഡ് വാർണറുമായുള്ള പുറത്താക്കിയ ശേഷം ഐപിഎൽ 2022 സീസണിന് മുന്നോടിയായി വില്യംസണെ ഹൈദരാബാദ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. 14 കോടി രൂപ നൽകി അവർ അദ്ദേഹത്തെ നിലനിർത്തിയിട്ടും താരത്തിൽ നിന്ന് പ്രതീക്ഷിച്ച ഗുണം ടീമിന് കിട്ടാതെ വന്നതോടെ ഒഴിവാക്കാൻ തീരുമാനിക്കുക ആയിരുന്നു.

കിവീസ് ടീമിന് വേണ്ടി സമീപകാല പരമ്പരകളിലും ടൂര്ണമെന്റുകളിലും മികച്ച പ്രകടനം സാധിക്കാത്ത നായകന്റെ കരിയറിലെ തന്നെ ഏറ്റവും നിർണായക മത്സരങ്ങളിൽ ഒന്നാണ് ഇന്ത്യക്കെതിരെ വരാനിരിക്കുന്ന പരമ്പര.

തിളങ്ങാൻ സാധിച്ചില്ലെങ്കിൽ ചിലപ്പോൾ നായകസ്ഥാനംവും ടി20 ടീമിലെ സ്ഥാനവും ഒകെ നഷ്ടമാകും. ഇന്ത്യയുടെ കാര്യമെടുത്താൽ യുവതാരങ്ങളുടെ ടീമാണ് കളിക്കുന്നത്. അതിനാൽ തോലെവി കിവി ടീമിനെ ബാധിക്കും.

ഇപ്പോഴിതാ വില്യംസണും ഐ.പി.എൽ ടീമും ഒകെ ആയി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പ്രതികരണം നൽകുകയാണ് നായകൻ ഹാർദിക്- എനിക്കറിയില്ല, ഇപ്പോൾ ചിന്തിക്കാൻ പറ്റുന്ന സമയമല്ല ” വില്യംസണെ ഐ‌പി‌എൽ മിനി-ലേലത്തിലൂടെ തിരഞ്ഞെടുക്കുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, “അവനെ സംബന്ധിച്ചിടത്തോളം, അവൻ ഏതെങ്കിലും ഒരു മികച്ച ടീമിന്റെ ഭാഗമായേക്കാം. പക്ഷെ ഇപ്പോൾ ഞാൻ ഐ.പി.എലിൽ അല്ല, ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. അതുകൊണ്ട് അത് സംസാരിക്കാം.”

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം