സഹീറിനെ 'പരിഹസിച്ച്' ജന്മദിനാശംസ, ഹാര്‍ദ്ദിക്കിന് എതിരെ രോഷം പൂണ്ട് ക്രിക്കറ്റ് ലോകം

മുന്‍ ഇന്ത്യന്‍ താരം സഹീര്‍ഖാന് ജന്മദിനാശംസകള്‍ നേര്‍ന്ന് പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം ഹാര്‍ദ്ദിക്ക്പാണ്ഡ്യ. സഹീറിനെ പരിഹസിക്കുന്ന തരത്തില്‍ ജന്മദിനാശംസ നേര്‍ന്നതാണ് ഹാര്‍ദ്ദിക്കിന് വിനയായിരിരിക്കുന്നത്.

ഒരു മത്സരത്തില്‍ സഹീര്‍ ഖാനെ സിക്സറിന് പറത്തുന്ന വീഡിയോയ്ക്കൊപ്പമാണ് ഹാര്‍ദ്ദിക് ജന്മദിനാശംസ നേര്‍ന്നത്. “സന്തോഷ ജന്മദിനം സാക് (സഹീര്‍). അന്ന് ഞാന്‍ ചെയ്തത് പോലെ ഇത്തവണത്തെ പിറന്നാള്‍ പാര്‍ക്കിന് വെളിയില്‍ അടിച്ചാഘോഷിക്കുമെന്ന് കരുതുന്നു”, ഹാര്‍ദ്ദിക് കുറിച്ചു

ഈ ആശംസാവചനങ്ങളും വീഡിയോയുമാണ് ഹാര്‍ദ്ദിക്കിനെതിരെ ആരാധകര്‍ തിരിയാന്‍ കാരണമായത്. ഹാര്‍ദ്ദിക്കിന്റേത് സഹീറിനെ പരിഹസിക്കുന്ന ആശംസയായി പോയെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

പണവും പ്രശസ്തിയുമുണ്ടായാല്‍ മാത്രം ക്ലാസുണ്ടാവില്ല. നല്ല കാലത്തായിരുന്നെങ്കില്‍ സഹീറിന്റെ പന്തുകള്‍ക്ക് മുന്നില്‍ ഹാര്‍ദ്ദിക്കിന് പിടിച്ചു നില്‍ക്കാനാവില്ല. ആത്മവിശ്വാസം കൂടിപ്പോയതാണ് ഇവിടെ ഹാര്‍ദ്ദിക്കിന്റെ പ്രശ്നമെന്ന് ആരാധകര്‍ പറയുന്നു. 2003, 2007, 2011 ലോക കപ്പുകളില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ബൗളറാണ് സഹീര്‍ ഖാനെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ഹാര്‍ദ്ദിക്കിന്റെ പോസ്റ്റിന് ചുവടെ ധാരാളം കാണാം.

Latest Stories

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം