ഇന്ത്യയ്‌ക്ക് എതിരെ കളിക്കില്ലെന്ന് ഏഞ്ചലോ മാത്യൂസ്, പരമ്പരയില്‍ നിന്ന് പിന്മാറി

ഇന്ത്യയുമായുള്ള പരിമിത ഓവര്‍ പരമ്പരയ്ക്കുള്ള ടൂര്‍ കരാറുകളില്‍ ലങ്കന്‍ താരങ്ങളെല്ലാം ഒപ്പുവെച്ചുവെന്ന് അറിയിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. എന്നാല്‍ സീനിയര്‍ താരം ഏഞ്ചലോ മാത്യൂസ് കരാറില്‍ ഒപ്പുവെച്ചിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ മാത്യൂസ് പരമ്പരയില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചെന്ന് അധികൃതര്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെയ്ക്കുള്ളില്‍ കരാര്‍ ഒപ്പുവെയ്ക്കാത്ത താരങ്ങളെ ഇന്ത്യന്‍ പരമ്പരയില്‍ പരിഗണിക്കില്ലെന്നു ബോര്‍ഡ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരങ്ങളെല്ലാം കരാറില്‍ ഒപ്പിട്ടത്. ജൂലൈ 13ന് ആണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പരിമിത ഓവര്‍ പരമ്പര ആരംഭിക്കുക. പരമ്പരയ്ക്കായുള്ള ശ്രീലങ്കന്‍ ടീമിനെ ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നാണ് വിവരം.

അതിനിടെ മാത്യൂസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മാത്യൂസ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ബോര്‍ഡ് ഇക്കാര്യം ചര്‍ച്ചയ്ക്ക് വെച്ചന്നും വരുന്ന ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇതില്‍ തീരുമാനമുണ്ടാകുമെന്നുമാണ് വിവരം.

Angelo Mathews to be Sri Lanka's stand-in captain for T20I series in West Indies

മാത്യൂസിനെ അടുത്തിടെ നടന്ന പരമ്പരകളിലേക്കൊന്നും ബോര്‍ഡ് പരിഗണിച്ചിരുന്നില്ല. താരത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെങ്കിലും യുവ ടീമിന് പ്രാമുഖ്യം കൊടുക്കാനായിരുന്നു ബോര്‍ഡ് സീനിയര്‍ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയത്.

Latest Stories

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്

അധികം ആരും പുകഴ്ത്താത്ത ഏറ്റവും മികച്ച ഓപ്പണിങ് പാർട്ട്നേഴ്സ്; ശ്രേയസിന്റെ വിശ്വസ്തരായ താരങ്ങൾ പ്രഭ്സിമ്രാൻ-പ്രിയാൻഷ് ആര്യ