'എന്തറിഞ്ഞിട്ടാണ് താങ്കള്‍ വിമര്‍ശിക്കുന്നത്, ശ്രീലങ്കന്‍ ടീമിനോടുള്ള താങ്കളുടെ വെറുപ്പാണ് വെളിവായത്'; മുരളീധരന് എതിരെ ലങ്കന്‍ താരങ്ങള്‍

ശ്രീലങ്കന്‍ ക്രിക്കറ്റിനെ ഉലച്ച പ്രതിഫല വിഷയത്തില്‍ ക്രിക്കറ്റ് ബോര്‍ഡിനെ അനുകൂലിച്ച് വിമര്‍ശനം ഉന്നയിച്ച ഇതിഹാസ താരം മുത്തയ്യ മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി ദിമുത് കരുണരത്നെ, എയ്ഞ്ചലോ മാത്യൂസ് എന്നിവരുടെ സംയുക്ത കത്ത്. “എന്തറിഞ്ഞിട്ടാണ് ഇത്തരമൊരു വിമര്‍ശനം” എന്ന ആമുഖത്തോടെയാണ് മാത്യൂസും കരുണരത്നെയും ചേര്‍ന്ന് മുരളീധരന് കത്തെഴുതിയത്.

“കരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ കാരണം സാമ്പത്തികം മാത്രമാണെന്ന താങ്കളുടെ പ്രസ്താവന അനുചിതവും അസത്യവുമാണ്. ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ താങ്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നതായി ഞങ്ങള്‍ സംശയിക്കുന്നു. താരങ്ങളും ബോര്‍ഡും തമ്മില്‍ യോജിപ്പിലെത്തരുതെന്നും ഈ പ്രശ്‌നങ്ങള്‍ അനന്തമായി നീളണമെന്നും ആഗ്രഹിക്കുന്നവരാകും ഇതിനെല്ലാം പിന്നില്‍”.

“ഞങ്ങളിലും ശ്രീലങ്കന്‍ ടീമിനുമേലും താങ്കള്‍ക്കുള്ള അതൃപ്തിയും വെറുപ്പുമാണ് ചാനലിലൂടെ പ്രകടമാക്കിയത്. ഞങ്ങളെ പേരെടുത്തുതന്നെ താങ്കള്‍ വിമര്‍ശിച്ചു. സ്വകാര്യ യോഗങ്ങളിലോ മറ്റോ പറയേണ്ട അഭിപ്രായമാണ് താങ്കള്‍ പരസ്യമായി ഒരു ടിവി ചാനലിനെ തത്സമയ പരിപാടിയില്‍ പറഞ്ഞത്” കത്തില്‍ പറയുന്നു.

പ്രതിഫല വിഷയത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വാര്‍ഷിക കരാറില്‍ ഒപ്പിടാന്‍ താരങ്ങള്‍ വിസമ്മതിച്ചരുന്നു. തുടര്‍ന്ന് താത്കാലിക കരാറുകളുടെ അടിസ്ഥാനത്തിലാണ് ശ്രീലങ്കന്‍ താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിനു തയാറായതും ഇപ്പോള്‍ ഇന്ത്യയ്ക്കെതിരെ കളിക്കുന്നതും. എന്നാല്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ മാത്യൂസിനെയും കരുണരത്നെയെയും നിലവില്‍ കരാറില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക