സിംബാബ്‌വെ പേസര്‍ അല്ല, വുഡിന് പകരക്കാരനെ പ്രഖ്യാപിച്ച് ലഖ്നൗ

പരിക്കേറ്റ് ഐപിഎല്‍ 15ാം സീസണില്‍ നിന്ന് പുറത്തായ ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡിന് പകരക്കാരനെ പ്രഖ്യാപിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഓസ്ട്രേലിയന്‍ താരം ആന്‍ഡ്ര്യു ടൈയിനെയാണ് വുഡിന്റെ പകരക്കാരനായി ലഖ്നൗ പ്രഖ്യാപിച്ചിരിക്കുന്നത്.

അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് ആന്‍ഡ്ര്യൂ ടൈയ്‌നെ ലഖ്നൗ ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. 7.5 കോടിയ്ക്കായിരുന്നു വുഡിനെ ലേലത്തില്‍ ലഖ്‌നൗ സ്വന്തമാക്കിയിരുന്നത്.

27 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 40 വിക്കറ്റാണ് ടൈയുടെ അക്കൗണ്ടിലുള്ളത്. ഓസ്ട്രേലിയക്കായി 32 ടി20 കളിച്ച ടൈ 47 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഡെത്ത് ഓവറില്‍ ടൈയെ ആശ്രയിക്കാം എന്നത് ലഖ്നൗവിന് മുതല്‍ക്കൂട്ടാവും.

നേരത്തെ സിംബാബ്‌വെ താരം ബ്ലെസിംഗ് മുസര്‍ബാനിയ വുഡിന്റെ പകരക്കാരനായി ഐപിഎല്ലിലേക്ക് എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നെറ്റ് ബോളറായാവും മുസര്‍ബാനിയയെ ടീം പരിഗണിക്കുക.

Latest Stories

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ