ഇന്ത്യയിലെത്തിയ മിച്ചല്‍ ജോണ്‍സന്റെ മുറിയില്‍ ക്ഷണിക്കാത്ത അതിഥി; ചിത്രം പങ്കുവെച്ച് താരം

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ ഇപ്പോള്‍ ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിനായി ഇന്ത്യയിലെത്തിയിരിക്കുകയാണ്. ജാക്ക് കാലിസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ക്യാപിറ്റല്‍സിനായിട്ടാണ് അദ്ദേഹം കളിക്കുന്നത്. താരം ഇപ്പോള്‍ ലഖ്‌നൗവിലാണ് താമസിക്കുന്നത്. ഹോട്ടല്‍ മുറിയില്‍ താരം രസകരമായ ഒരു ഏറ്റുമുട്ടല്‍ നടത്തി.

താരത്തിന്റെ മുറിയില്‍ പാമ്പുകയറി. ലക്‌നൗവിലെ ഹോട്ടല്‍ മുറിയില്‍ കയറിയ പാമ്പിനെ മിച്ചല്‍ ജോണ്‍സണ്‍ തന്നെയാണു കണ്ടെത്തിയത്. ‘ഇത് ഏതു തരത്തിലുള്ള പാമ്പാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ? റൂമിന്റെ വാതിലിലാണു പാമ്പിനെ കണ്ടെത്തിയത്.

പാമ്പിന്റെ തലയുടെ വ്യക്തമായ ചിത്രം ലഭിച്ചു. ഇപ്പോഴും ഇത് ഏതു പാമ്പാണെന്ന് അറിയില്ല. ലക്‌നൗവിലെ താമസം രസകരമാണ്’ ജോണ്‍സണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഓസ്‌ട്രേലിയയ്ക്കായി 73 ടെസ്റ്റ്, 153 ഏകദിനം, 30 ട്വന്റി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണു നാല്‍പതു വയസ്സുകാരനായ ജോണ്‍സണ്‍.

Latest Stories

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്

അധികം ആരും പുകഴ്ത്താത്ത ഏറ്റവും മികച്ച ഓപ്പണിങ് പാർട്ട്നേഴ്സ്; ശ്രേയസിന്റെ വിശ്വസ്തരായ താരങ്ങൾ പ്രഭ്സിമ്രാൻ-പ്രിയാൻഷ് ആര്യ

രാഹുലിന്റെ ബാറ്റിംഗ് കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു, അവർക്ക് പറ്റുമെങ്കിൽ നമുക്കും പറ്റും എന്ന്: ശ്രേയസ് അയ്യർ