ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

ഇങ്ങേര് കളിക്കുന്ന കാലത്ത് ആ ടീമിലുള്ള മറ്റാരേക്കാളും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമില്ലാതിരുന്ന ഒരു പ്ലെയര്‍ ഉണ്ടങ്കില്‍ ഒരു പക്ഷെ അത് ഇങ്ങേര് തന്നെയായിരിക്കും..

തന്റെ ഐറ്റമായ ബൗളിംഗില്‍ ബാറ്റ്‌സ്മാന് അടിച്ചകറ്റാന്‍ പാകത്തിലുള്ള വേഗത കുറഞ്ഞ പന്തുകള്‍. ബാറ്റിങ്ങാണേല്‍ അത്ര പിടിയുമില്ല, ഫീല്‍ഡില്‍ ശോകവും. മൊത്തത്തില്‍ ഒരു തണുപ്പന്‍….

ആ സമയങ്ങളില്‍ ഫാസ്റ്റ് ബൗളര്‍മാരുടെ ക്ഷാമത്താല്‍ ആളെ തികക്കാന്‍ വേണ്ടി സ്ഥിരമായി കളിച്ചിരുന്ന പോലെ തോന്നിപ്പിച്ചിരുന്ന ഒരു ശരാശരി ബൗളര്‍. അത് കൊണ്ട് ആളുടെ കാര്യത്തില്‍ മിക്ക ഇന്ത്യന്‍ ആരാധകരും കൂടുതല്‍ പ്രദീക്ഷയും വെച്ച് പുലര്‍ത്തിയിരുന്നില്ല എന്ന് തോന്നുന്നൂ. അക്കാലത്ത് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍ നിലവില്‍ കെ എല്‍ രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ ഇരിക്കുന്നപോലെയുള്ള സ്ഥാനമാനങ്ങളില്‍, സ്ഥിരമായി ഇരിക്കേണ്ടിയിരുന്ന കളിക്കാരന്‍…..

ശരിക്കും ഇങ്ങേരുടെ കുറവ് എന്നത് തന്റെ കരിയറിലെ മിക്ക പന്തുകളും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എറിഞ്ഞു എന്നതായിരുന്നു. എന്നാലോ, അയാളുടെ കഴിവുകള്‍ കൂടുതലും പുറത്ത് വന്നത് സീം പിച്ചുകളിലുമായിരുന്നു. പന്തിനെ ഇരുവശത്തേക്കും കട്ട് ചെയ്യിക്കാനുള്ള കഴിവും ഉണ്ടായിരുന്നു. ഫ്‌ലാറ്റ് വിക്കെറ്റുകളില്‍ അത് കൂടുതല്‍ അയാള്‍ക്ക് ഫലപ്രദമായതുമില്ല. എങ്കിലും ചെന്നൈ പോലുള്ള ഇത്തരം പിച്ചില്‍ പാകിസ്താനെതിരെ 6 വിക്കറ്റും നേടിയിട്ടുണ്ട്.

എന്തൊക്കെയാണേലും ചിലപ്പോഴൊക്കെ അയാള്‍ ഹീറോ ആയിട്ടുണ്ട്. ഇന്ത്യന്‍ ആരാധകര്‍ തന്നെ ഓര്‍ത്തിരിക്കാന്‍ പാകത്തിനായി. 1996 ലോകകപ്പ് ക്വാര്‍ട്ടര്‍ ആമിര്‍ സൊഹൈലിന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ചു മത്സരം ഇന്ത്യക്ക് തിരികെകൊണ്ടു വന്നപോലെ, അതേ എതിരാളികള്‍ക്കെതിരെ വീണ്ടുമൊരിക്കല്‍ കൂടി മറ്റൊരു ലോകകപ്പ് വേദിയില്‍ (1999) തങ്ങള്‍ക്ക് മുന്നില്‍ മുട്ടുകുത്തിച്ച ബൗളിംഗ് പ്രകടനം പോലെ… അങ്ങനെ ചില നിമിഷങ്ങള്‍..

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ