അത് നിര്‍ഭാഗ്യമല്ല, ആത്മാര്‍ത്ഥമായി പരിശ്രമിച്ചിരുന്നെങ്കില്‍ ക്രീസ് കടക്കാമായിരുന്നു; ഹര്‍മന്‍പ്രീതിനെ കുത്തിനോവിച്ച് അലിസ ഹീലി

ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ റണ്ണൗട്ടായത് നിര്‍ഭാഗ്യകരമാണെന്ന് പറയാനാവില്ലെന്ന് ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലിസ ഹീലി. ഹര്‍മന്‍പ്രീത് ആത്മാര്‍ത്ഥമായി പരിശ്രമിച്ചിരുന്നെങ്കില്‍ എളുപ്പത്തില്‍ ക്രീസ് കടക്കാമായിരുന്നു എന്ന് ഹീലി അഭിപ്രായപ്പെട്ടു.

ഇത് വിചിത്രമായിരിക്കുന്നു. അത് നിര്‍ഭാഗ്യകരമാണെന്ന് ഹര്‍മന്‍പ്രീതിന് പറയാം. എന്നാല്‍ അവള്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചിരുന്നെങ്കില്‍ അനായാസം ക്രീസിനെ മറികടക്കാമായിരുന്നു. പക്ഷേ അവള്‍ പിന്നോട്ട് പോയി- അലിസ ഹീലി പറഞ്ഞു.

ഓസ്ട്രേലിയയ്‌ക്കെതിരായ സെമിഫൈനല്‍ മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് ഇന്ത്യന്‍ വനിതകളുടെ തോല്‍വി. ഓസ്ട്രേലിയ ഉയര്‍ത്തിയ 173 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിങ്സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ അവസാനിച്ചു.

അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (34 പന്തില്‍ 52 റണ്‍സ്), ജെമീമ റോഡ്രിഗസ് (24 പന്തില്‍ 43), ദീപ്തി ശര്‍മ (17 പന്തില്‍ 20*) എന്നിവര്‍ പൊരുതിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല. ഹര്‍മന്‍പ്രീതിന്റെ റണ്ണൗട്ടാണ് ഇന്ത്യ-ഓസ്ട്രേലിയ സെമി പോരില്‍ വഴിത്തിരിവായത്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'