ആധുനിക ക്രിക്കറ്റ് ബോളര്‍ക്ക് എതിര് ; ഇതിഹാസം സച്ചിന്‍ ഇപ്പോള്‍ കളിച്ചിരുന്നെങ്കില്‍ എത്ര റണ്‍സ് എടുക്കുമായിരുന്നു?

നോബോള്‍, ബൗണ്‍സര്‍ ഫീല്‍ഡിംഗ് നിയന്ത്രണം, റിവ്യൂ തുടങ്ങി ക്രിക്കറ്റിനെ രസകരമാക്കാന്‍ വേണ്ടി ആധുനിക കാലത്ത് കൊണ്ടുവന്നിരിക്കുന്ന എല്ലാ നിയമങ്ങളും ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമാണെന്നാണ് ബൗളര്‍മാരുടെ ആവലാത്. ബൗളര്‍മാര്‍ക്ക് എതിരായി ഇത്രയൂം നിയമങ്ങള്‍ ഉള്ള കാലത്ത് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കളിച്ചിരുന്നെങ്കില്‍ അദ്ദേഹം എത്ര റണ്‍സ് സ്‌കോര്‍ ചെയ്യുമായിരുന്നു. ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവിശാസ്ത്രിയുമായുള്ള അിമുഖത്തില്‍ പാക് മുന്‍ ബൗളര്‍ അക്തറിന്റേതാണ് ചോദ്യം.

ഇക്കാര്യത്തില്‍ തനിക്ക് സച്ചിനോട് സഹതാപം ഉണ്ടെന്നും താരം പറഞ്ഞു. ഇപ്പോഴത്തെ ക്രിക്കറ്റില്‍ നിയമങ്ങള്‍ നിങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിരിക്കുന്നു. ബാറ്റര്‍മാര്‍ക്കു വളരെയധികം പ്രാമുഖ്യം കിട്ടുന്നു. ഒരു കളിയില്‍ രണ്ടു തവണ ന്യൂ ബോളെടുക്കാം. ഒരു മല്‍സരത്തില്‍ മൂന്ന് റിവ്യുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചിരുന്ന സമയത്തു ഇതുപോലെ മൂന്നു റിവ്യുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം ഒരു ലക്ഷം റണ്‍സെങ്കിലും നേടുമായിരുന്നു. അക്തര്‍ പറഞ്ഞു.

വസീം അക്രം, വഖാര്‍ യൂനുസ്, ഷെയ്ന്‍ വോണ്‍, ബ്രെറ്റ് ലീ, ഷുഐബ് അക്തര്‍ എന്നിവര്‍ക്കെതിരേയെല്ലാം കളിച്ചിട്ടുണ്ട്. പിന്നീട് പുതുതലമുറയിലെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയും ബാറ്റ് ചെയ്തു. അതുകൊണ്ടാണ് സച്ചിനെ ഏറ്റവും കടുപ്പമേറിയ ബാറ്ററെന്നു താന്‍ വിളിക്കുന്നതെന്നും അക്തര്‍ വിശദമാക്കി. ആധുനിക ക്രിക്കറ്റിനെ ബാറ്റര്‍മാരുടെ ഗെയിമാക്കി ഐസിസി മാറ്റിയെടുത്തെന്നും നിയമങ്ങള്‍ മാറ്റേണ്ടതുണ്ടെന്നുമാണ് അക്തര്‍ പറയുന്നത്.

Latest Stories

'വഴിക്കടവ് അപകടത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു, പിന്നിൽ ഗൂഢാലോചന സംഘം'; വിമർശിച്ച് എം വി ഗോവിന്ദൻ

അച്ഛന്‍ നായര്‍ ആണ്, അമ്മ ഈഴവ, ഭര്‍ത്താവ് ബ്രാഹ്‌മിണ്‍.. ഉത്തരം മുട്ടിയപ്പോള്‍ ജാതിക്കാര്‍ഡുമായി വരുന്നു..: ദിയ കൃഷ്ണ

നിലമ്പൂ‍രിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; 'സർക്കാരിനെ പഴിചാരാൻ ശ്രമിക്കുന്നു, രാഷ്ട്രീയ ലാഭം കൊയ്യുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചന എന്ന് സംശയിക്കുന്നു'; എ കെ ശശീന്ദ്രൻ

ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

നിലമ്പൂ‍രിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ; പ്രതി കുറ്റം സമ്മതിച്ചു, കെണിവെച്ചത് പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താൻ

'അവള്‍ കേരളത്തില്‍ നിന്നും വരുന്നതാണ്, മരത്തിന് പിന്നില്‍ നിന്നും വസ്ത്രം മാറിക്കൊള്ളും' എന്ന് പറഞ്ഞ് അധിക്ഷേപം, ബച്ചന്‍ സാര്‍ ഇടപെട്ടു: ശോഭന

മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ച, ഉണ്ണിയുടെ ആരോപണങ്ങള്‍ തെറ്റ്, വിപിനെതിരെ നടി പരാതി നല്‍കിയിട്ടില്ല.. പ്രശ്‌നം പരിഹരിച്ചു: ബി ഉണ്ണികൃഷ്ണന്‍

വീണ്ടും മഴ എത്തുന്നു, വരും ദിവസങ്ങളിൽ കനത്ത മഴ; അലേർട്ടുകൾ പ്രഖ്യാപിച്ചു

വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്, സർക്കാർ സ്‌പോൺസേഡ് കൊലപാതകമെന്ന് ആര്യാടൻ ഷൗക്കത്ത്