ശ്രീലങ്കൻ പര്യടനത്തിന് ശേഷം ആ താരം നടത്തിയത് വമ്പൻ കഠിനാദ്ധ്വാനം, എന്നെ അവൻ ഞെട്ടിച്ചു; സൂപ്പർതാരത്തെക്കുറിച്ച് ദിനേഷ് കാർത്തിക്ക്; ആരാധകർക്ക് ആവേശം

ഇന്ത്യ ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ് ചെന്നൈയിൽ പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 376 റൺ എടുത്ത് എല്ലാവരും പുറത്തായപ്പോൾ മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് തകർന്നടിയുകയാണ്. ഒടുവിൽ വിവരം കിട്ടുമ്പോൾ 130 – 9 എന്ന നിലയിൽ നിൽക്കുകയാണ്. ഓൾ റൗണ്ടർ രവിചന്ദ്രൻ അശ്വിൻ 113 എടുത്ത് ഇന്ത്യൻ ഇന്നിംഗ്‌സിനെ വമ്പൻ സ്‌കോറിൽ എത്തിച്ചു.

എന്തായാലും കാര്യങ്ങൾ എല്ലാം ഇന്ത്യയുടെ വഴിക്ക് പോകുമ്പോൾ രോഹിത് ശർമയുമായി ബന്ധപ്പെട്ട് സംസാരിച്ചിരിക്കുകയാണ് കമന്ററി ബോക്സിൽ ഇരുനന ദിനേഷ് കാർത്തിക്ക്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

“രോഹിത് ശരിക്കും എന്നെ ഞെട്ടിച്ചു. ശ്രീലങ്കൻ പര്യടനത്തിൽ അവൻ അത്രത്തോളം ഫിറ്റ്നസ് കുറവായിരുന്നു. എന്നാൽ അതിന് ശേഷം അവന്റെ ഫിറ്റ്നസ് മെച്ചപ്പെട്ടിരിക്കുന്നു. നിലവിൽ അവൻ അത്രത്തോളം ഫിറ്റായിട്ടാണ് കാണപ്പെടുന്നത്. അതാണ് ഒരു പ്രൊഫഷണൽ താരത്തിന്റെ മിടുക്ക്.” കാർത്തിക്ക് പറഞ്ഞു.

അതേസമയം ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ആർ അശ്വിൻ തകർപ്പൻ സെഞ്ചുറി നേടി. 144/6 എന്ന നിലയിൽ ഇന്ത്യ തകർച്ചയെ അഭിമുഖീകരിച്ചപ്പോൾ, രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ഏഴാം വിക്കറ്റിൽ 195 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടയിൽ താൻ ബാറ്റിംഗിൽ ഏറെ ക്ഷീണിതനായതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വിൻ. ജഡേജ ഇവിടെ തനിക്ക് ഒരു മികച്ച ഉപദേശകനായതിനെ കുറിച്ചും അശ്വിൻ തുറന്നുപറഞ്ഞു.

ബാറ്റിംഗിന് ഇടയിൽ ഞാൻ കൂടുതൽ വിയർക്കുന്നതും ക്ഷീണിതനാവുന്നതും ജഡേജ ശ്രദ്ധിച്ചു. കഴിഞ്ഞ ഏതാനും വർഷമായി നമ്മുടെ ടീമിലെ മികച്ച ബാറ്റേഴ്‌സിൽ ഒരാളാണ് ജഡേജ. മറുവശത്ത് നിലയുറപ്പിച്ച ജഡേജ എന്നോട് വിക്കറ്റിനിടയിൽ കൂടുതൽ ആയാസപ്പെട്ട് റൺ കണ്ടെത്തേണ്ട എന്ന് പറഞ്ഞു.

രണ്ട് റൺ എടുക്കാൻ കഴിയുന്നിടത്ത് ആയാസപ്പെട്ട് ഓടി മൂന്നാക്കാൻ ശ്രമിക്കേണ്ട എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. ലോങ് ഇന്നിംഗ്സ് കളിക്കണം; റൺസിനായി ഓടി ക്ഷീണിക്കരുത് എന്ന ഉപേദശം എന്നെ ശരിക്കും തുണച്ചു- അശ്വിൻ പറഞ്ഞു.

Latest Stories

എസ്എഫ്‌ഐ പ്രതിഷേധം; സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 27 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ഇടതുമുന്നണിയിലെ അവിഭാജ്യ ഘടകമാണ് കോണ്‍ഗ്രസ് എം; മുന്നണിമാറ്റം സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്ന് ജോസ് കെ മാണി

വാര്‍ത്ത വായിച്ച ചാനല്‍ പൂട്ടിച്ച വ്യക്തിയാണ് ആരോഗ്യമന്ത്രി; വീട്ടിലെ വീണയും മന്ത്രിസഭയിലെ വീണയും പിണറായി വിജയന് ബാധ്യത; വീണ്ടും വിവാദ പ്രസ്താവനയുമായി പിസി ജോര്‍ജ്

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ജയില്‍ അധികൃതര്‍ക്ക് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉത്തരവ് കൈമാറി

"ലാറയുടെ റെക്കോർഡ് അദ്ദേഹത്തിന് നേടാമായിരുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് അതിശയിപ്പിക്കുന്ന പ്രസ്താവനയുമായി ബ്രോഡ്

ഒഡീഷയില്‍ ബിജെപി അധ്യക്ഷന് തുടര്‍ച്ച, ലക്ഷ്യവും തുടര്‍ച്ച; പട്‌നായികിന്റെ ഒഡീഷ പിടിച്ചടക്കിയ മന്‍മോഹന് പാര്‍ട്ടിയില്‍ എതിരില്ല

''ദാരുണ സംഭവത്തിന്റെ ഉത്തരവാദിത്തം മുഴുവൻ അന്യായമായി ചുമത്തി''; ബാൻ ഒഴിവാക്കാൻ കിണഞ്ഞ് പരിശ്രമിച്ച് ആർ‌സി‌ബി

മുഖ്യമന്ത്രിയുടെ തീരുമാനം മാറ്റണം; സ്‌കൂള്‍ സമയമാറ്റത്തില്‍ സമരപ്രഖ്യാപനവുമായി സമസ്ത

മോഹൻലാൽ ഇനി പോലീസ് യൂണിഫോമിലേക്ക്... ; സംവിധാനം നടൻ ഓസ്റ്റിൻ ഡാൻ തോമസ്

പണിമുടക്കുമായി എല്ലാവരും സഹകരിക്കുന്നതാണ് നല്ലത്; സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുത്; താക്കീതുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍