'ഐപിഎലിന് ശേഷം കോഹ്ലിയുടെ ഏറ്റവും മികച്ച പ്രകടനം നിങ്ങള്‍ വീണ്ടും കാണും'; വിലയിരുത്തലുമായി ഓസീസ് താരം

ഇന്ത്യന്‍ സീനിയര്‍ ബാറ്റര്‍മാരായ വിരാട് കോഹ്ലിയുടെയും ചേതേശ്വര്‍ പൂജാരയുടെയും ടെസ്റ്റ് ക്രിക്കറ്റിലെ സമീപകാല ഫോം പരിശോധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഓസീസ് മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. മറ്റ് നിരവധി കളിക്കാര്‍ അവരുടെ ഊഴത്തിനായി കാത്തിരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹോഗിന്റെ നിരീക്ഷണം.

കോഹ്‌ലിക്കും പൂജാരയ്ക്കും കുറച്ചുകൂടി സമയം നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) വരാനിരിക്കുന്ന സീസണിന് ശേഷം ചെറിയ ഇടവേള ലഭിച്ചാല്‍ കോഹ്ലി ഫോമിലേക്ക് തിരിച്ചുവരുമെന്നും ബ്രാഡ് ഹോഗ് വിലയിരുത്തി.

വിരാട് കോഹ്ലിയും ചേതേശ്വര് പൂജാരയും ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ചുറ്റിക്കറങ്ങുന്ന പ്രതിഭകള്‍ക്കൊപ്പം നിരീക്ഷണത്തിലാണെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ ഐപിഎല്ലിന് ശേഷം മാന്യമായ ഇടവേള ലഭിക്കുമ്പോള്‍, വിരാട് കോഹ്ലിയുടെ ഏറ്റവും മികച്ച പ്രകടനം നിങ്ങള്‍ വീണ്ടും കാണും- ഹോഗ് പറഞ്ഞു.

ഓസ്ട്രേലിയയ്ക്കെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ്ലി റണ്‍സു കണ്ടെത്താന്‍ പാടുപെടുകയാണ്. മാന്യമായ തുടക്കം ലഭിച്ചെങ്കിലും അവ വലിയ സ്‌കോറുകളാക്കി മാറ്റുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. അഞ്ച് ഇന്നിംഗ്സുകളില്‍ നിന്നായി 22.20 ശരാശരിയില്‍ 111 റണ്‍സാണ് ഇന്ത്യന്‍ മുന്‍ നായകന്‍ നേടിയത്.

ചേതേശ്വര്‍ പൂജാരയാകട്ടെ, ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ തന്റെ ബാറ്റിംഗ് മികവ് കൊണ്ട് പലരെയും ആകര്‍ഷിച്ചു. ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വെല്ലുവിളി നിറഞ്ഞ പിച്ചില്‍ 142 പന്തില്‍ 59 റണ്‍സാണ് സീനിയര്‍ താരം നേടിയത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം