'മോനെ, ഞാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ച്വറികള്‍ നേടുമ്പോള്‍ നീ ജനിച്ചിട്ടില്ല'; അഫ്ഗാന്‍ യുവതാരത്തോട് കയര്‍ത്ത് അഫ്രീദി

കളിക്കളത്തിലും പുറത്തും വാക്കുകള്‍ കൊണ്ട് താരങ്ങളെ പ്രകോപിപ്പിക്കുന്നതില്‍ വിരുതനാണ് പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി. തന്റെ നാല്‍പ്പതാം വയസിലും ആ ശൈലി മാറ്റാന്‍ അഫ്രീദി തയ്യാറായിട്ടില്ല. ഇപ്പോഴിതാ പ്രഥമ ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ അഫ്ഗാന്‍ യുവതാരവുമായി കൊമ്പു കോര്‍ത്തിരിക്കുകയാണ് അഫ്രീദി.

പാക് താരം മുഹമ്മദ് അമീറിനോട് അഫ്ഗാന്‍ യുവതാരം നവീന്‍ ഉള്‍ ഹഖ് മോശമായി പെരുമാറിയതാണ് അഫ്രീദിയെ പ്രകോപിപ്പിച്ചത്. കാന്‍ഡി ടസ്‌കേഴ്സിന്റെ താരമാണ് നവീന്‍ ഉള്‍ ഹഖ്. മുഹമ്മദ് അമീറും, ഷാഹിദ് അഫ്രീദിയും ഗോള്‍ ഗ്ലാഡിയേറ്റേഴ്സിന്റെ താരങ്ങളാണ്. 18ാം ഓവറില്‍ നവീനെതിരെ അമീര്‍ ബൗണ്ടറി നേടി. ഇതിന് പിന്നാലെ നവീന്‍ അമീറിന് നേര്‍ക്ക് പ്രകോപനവുമായി എത്തി.

കളിക്ക് ശേഷം ടീം അംഗങ്ങള്‍ പരസ്പരം ഹസ്തദാനം നല്‍കുമ്പോഴാണ് അഫ്രീദി ഇതിന്റെ കലിപ്പ് തീര്‍ത്തത്. “മോനെ, ഞാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ച്വറികള്‍ നേടുമ്പോള്‍ നീ ജനിച്ചിട്ടില്ല” എന്നാണ് അഫ്രീദി അവിടെ നവീന് മറുപടി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മത്സരത്തില്‍ കാന്‍ഡി ‍ടസ്‌കേഴ്സ് 25 റണ്‍സിന് അഫ്രീദിയുടെ ടീമിനെ പരാജയപ്പെടുത്തി. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ 20 ബോളില്‍ ഫിഫ്റ്റി നേടി അഫ്രീദി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആ മത്സരത്തിലും അഫ്രീദിയുടെ ടീം തോറ്റിരുന്നു.

Latest Stories

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ

'അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീ'; പള്‍സര്‍ സുനിയുടെ വിഡിയോ, വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കമന്റ് ബോക്‌സ് ഓഫ്

നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി സര്‍ക്കാര്‍; ഹൈക്കോടതിയിലേക്കുള്ള നടപടികള്‍ ഇന്ന് തന്നെ തുടങ്ങും

'തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയം, ബിജെപിയെ അകറ്റിനിർത്താൻ സിപിഐഎമ്മുമായി ധാരണ ഒന്നും ആലോചിക്കുന്നില്ല'; രമേശ് ചെന്നിത്തല

ഇരുട്ടിന്റെ മേൽ പണിത ഡാറ്റാ നഗരം

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസ്

തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടി, തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തും'; ശക്തമായി തിരിച്ചു വരുമെന്ന് ബിനോയ് വിശ്വം

ഹോംവർക്ക് ചെയ്തില്ല, മൂന്നാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം; സംഭവം ഒതുക്കി തീർക്കാൻ സ്‌കൂള്‍ അധികൃതരുടെ ശ്രമമെന്ന് പിതാവ്

എറണാകുളം ശിവക്ഷേത്രോത്സവത്തിന്‍റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തിന് ദിലീപ്; പ്രതിഷേധം കനത്തതോടെ പരിപാടിയിൽ നിന്ന് ഒഴിവാക്കി