നിലവിലെ ചാമ്പ്യന്മാരെ ചവിട്ടികൂട്ടി അഫ്ഗാനിസ്ഥാൻ പടയോട്ടം, ലോകകപ്പിന് ആവേശമില്ല എന്ന പരാതി ഇതോടെ തീർന്നു

ഈ ലോകകപ്പ് തുടങ്ങിയതിൽ പിന്നെ അത്രയൊന്നും ആവേശകരമായ മത്സരങ്ങൾ കണ്ടിട്ടില്ലെന്ന ആരാധകരുടെ പരാതി തീർന്നു. സമീപകാല ക്രിക്ക്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി കണ്ട ദിവസത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് അഫ്ഗാനിസ്ഥാൻ വിജയക്കൊടി പാറിച്ചു. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 215  റൺസിന് പുറത്തായി. അഫ്ഗാനിസ്ഥാന് 69 റൺസിന്റെ തകർപ്പൻ ജയവും ലോകകപ്പിലെ പുതുജീവനും കിട്ടി. കളിയുടെ എല്ലാ മേഖലയിലും ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞാണ് അഫ്ഗാൻ അട്ടിമറി നടത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നത് അഫ്ഗാനിസ്ഥാന് ഗുണമായി. ഓപ്പണിംഗ് വിക്കറ്റിൽ ഗുർബാസ് ആയിരുന്നു അഫ്ഗാൻ ബാറ്റിംഗ് ജീവവായു. സഹ ഓപ്പണർ ഇബ്രാഹിം ആകട്ടെ മികച്ച പിന്തുണയും നൽകിയതോടെ സ്കോർ ബോർഡ് കുതിച്ചു. പേരുകേട്ട ഇംഗ്ലണ്ട് ബോളിങ് നിറയെ അഫ്ഗാൻ ഓപ്പണറുമാർ ഭയമില്ലാതെ ആക്രമിച്ചതോടെ 15 ഓവറിന് ഉള്ളിൽ സ്കോർ 100 കടന്നു. സർദ്രാനെ(28) വീഴ്ത്തിയ ആദിൽ റഷീദാണ് ഇംഗ്ലണ്ടിന് ജീവൻ തിരിച്ചുനൽകിയത് . ഗുർബാസ് ആകട്ടെ തുടർന്നും ആക്രമിച്ചു.

ഗുർബസിന് പിന്തുണ കിട്ടിയിരുന്നില്ല എന്നതാണ് പിന്നെ അഫ്ഗാനിസ്ഥാൻ നേരിട്ട പ്രശ്‌നം. 3 റൺ മാത്രമെടുത്ത് റഹ്മത്ത് മടങ്ങിയ ശേഷം വൈകാതെ സെഞ്ചുറിയിലേക്ക് കുതിച്ച ഗുർബാസ്(57 പന്തിൽ80) റണ്ണൗട്ടായതോടെ അഫ്ഗാൻ സ്കോറിന് റേറ്റ് കുറഞ്ഞു.ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിയും(14) അസ്മത്തുള്ള ഒമർസായിയും(19) മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാൻ സാധിക്കാതെ മടങ്ങി. വലിയ സ്കോർ എന്ന സ്വപ്നം ഉപേക്ഷിക്കുമോ എന്ന് ഭയന്ന ടീമിനെ അലിഖിലും(66 പന്തിൽ 58) റാഷിദ് ഖാനും(22 പന്തിൽ 23), മുജീബ് ഉർ റഹ്മാനും(16 പന്തിൽ 28 ചേർന്ന് 284 റൺസിലെത്തിച്ചു. 300 എന്ന സ്വപ്നം വീണുടഞ്ഞെങ്കിലും വാലറ്റത്തിന്റെ പ്രകടനം അഫ്ഗാനിസ്ഥാന് കരുത്തായി. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് മൂന്ന് വിക്കറ്റെടുത്തപ്പോൾ മാർക്ക് വുഡ് രണ്ട് വിക്കറ്റെടുത്തു തിളങ്ങി. മറ്റ് പ്രമുഖ ബോളറുമാർ എല്ലാം പ്രഹരം ഏറ്റുവാങ്ങി.

ഇംഗ്ലണ്ട് മറുപടി തകർച്ചയോടെ ആയിരുന്നു. ടീം സ്കോർ 3 ൽ നിൽക്കെ ഓപ്പണർ ജോണി ബെയർസ്‌റ്റോയെ (2 ) അവർക്ക് നഷ്ടമായി. ഡേവിഡ് മലാൻ – ജോ റൂട്ട് സഖ്യം ക്രീസിൽ ഉറച്ച് സ്കോർ ഉയർത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ റൂട്ടിനെ 11 ബൗൾഡ് ആക്കി മുജീബ് ഇംഗ്ലണ്ടിനെ ഭയപ്പെടുത്തി. ഹാരി ബ്രൂക്കിനൊപ്പം മികച്ച രീതിയിൽ മുന്നേറിയ മലാനെ 32 നബി മടക്കിയതോടെ പതുക്കെ അട്ടിമറി മണത്തു തുടങ്ങി.

ശേഷം കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണു. നായകൻ ജോസ് ബട്ട്ലർ 9 മടക്കിയ നവീന്റെ പന്തും മികച്ചത് ആയിരുന്നു. ലിയാം ലിവിങ്സ്റ്റൺ 10 , സാം കരൺ 10 , ക്രിസ് വോക്‌സ് 9 ആർക്കും തിളങ്ങാൻ സാധിച്ചില്ല. ഇതിനിടയിലും അർദ്ധ സെഞ്ച്വറി കടന്ന് പോവുക ആയിരുന്ന ബ്രൂക്ക് 66 റഷീദിന് ഇരയായി മടങ്ങിയതോടെ ഇംഗ്ലണ്ട് ഞെട്ടിപ്പിക്കുന്ന തോൽവിയെറ്റ് വിവാങ്ങി. അഫ്ഗാനായി മുജീബ്, റഷീദ് എന്നിവർ മൂന്നും റഷീദ് നബി  രണ്ടും ഫാറൂഖി, നവീൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി മികച്ചു നിന്നു.

Latest Stories

എസ്എഫ്‌ഐ പ്രതിഷേധം; സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 27 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ഇടതുമുന്നണിയിലെ അവിഭാജ്യ ഘടകമാണ് കോണ്‍ഗ്രസ് എം; മുന്നണിമാറ്റം സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്ന് ജോസ് കെ മാണി

വാര്‍ത്ത വായിച്ച ചാനല്‍ പൂട്ടിച്ച വ്യക്തിയാണ് ആരോഗ്യമന്ത്രി; വീട്ടിലെ വീണയും മന്ത്രിസഭയിലെ വീണയും പിണറായി വിജയന് ബാധ്യത; വീണ്ടും വിവാദ പ്രസ്താവനയുമായി പിസി ജോര്‍ജ്

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ജയില്‍ അധികൃതര്‍ക്ക് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉത്തരവ് കൈമാറി

"ലാറയുടെ റെക്കോർഡ് അദ്ദേഹത്തിന് നേടാമായിരുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് അതിശയിപ്പിക്കുന്ന പ്രസ്താവനയുമായി ബ്രോഡ്

ഒഡീഷയില്‍ ബിജെപി അധ്യക്ഷന് തുടര്‍ച്ച, ലക്ഷ്യവും തുടര്‍ച്ച; പട്‌നായികിന്റെ ഒഡീഷ പിടിച്ചടക്കിയ മന്‍മോഹന് പാര്‍ട്ടിയില്‍ എതിരില്ല

''ദാരുണ സംഭവത്തിന്റെ ഉത്തരവാദിത്തം മുഴുവൻ അന്യായമായി ചുമത്തി''; ബാൻ ഒഴിവാക്കാൻ കിണഞ്ഞ് പരിശ്രമിച്ച് ആർ‌സി‌ബി

മുഖ്യമന്ത്രിയുടെ തീരുമാനം മാറ്റണം; സ്‌കൂള്‍ സമയമാറ്റത്തില്‍ സമരപ്രഖ്യാപനവുമായി സമസ്ത

മോഹൻലാൽ ഇനി പോലീസ് യൂണിഫോമിലേക്ക്... ; സംവിധാനം നടൻ ഓസ്റ്റിൻ ഡാൻ തോമസ്

പണിമുടക്കുമായി എല്ലാവരും സഹകരിക്കുന്നതാണ് നല്ലത്; സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുത്; താക്കീതുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍