ആ യാഥാർഥ്യം അംഗീകരിക്കുക ആരാധകരെ, നിങ്ങളുടെ ഹീറോ അവന്റെ അവസാന ഐസിസി ട്രോഫി കളിക്കാൻ പോകുന്നു; കൂട്ടുകാരനെക്കുറിച്ച് സുരേഷ് റെയ്ന

2025ലെ ചാമ്പ്യൻസ് ട്രോഫിയിലൂടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ തൻ്റെ അവസാന ഐസിസി ഇവൻ്റ് കളിച്ചേക്കുമെന്ന് മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന പ്രവചിച്ചു. ശേഷം അടുത്ത ഐസിസി ടൂർണമെന്റ് അതായത് 2027 ടി 20 ലോകകപ്പ് നടക്കുമ്പോൾ രോഹിത് അതിൽ കളിച്ചേക്കില്ല എന്നും റെയ്ന പറഞ്ഞു.

ഇന്ത്യയെ ചാമ്പ്യൻസ് ട്രോഫി കിരീടത്തിലേക്ക് നയിച്ചാൽ രോഹിത്തിന് നാല് ഐസിസി ട്രോഫികൾ നേടാനുള്ള സുവർണാവസരമുണ്ടെന്ന് 38 റെയ്ന ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം 2024 ലെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് അദ്ദേഹം ടീമിനെ നയിച്ചിരുന്നു. രോഹിതിൻ്റെ പ്രകടനം ഐസിസി ഇവന്റിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാകുമെന്ന് കമൻ്റേറ്റർ കൂട്ടിച്ചേർത്തു. അവസാന മൂന്ന് ടെസ്റ്റ് പരമ്പരകളിൽ രോഹിതിൻ്റെ ബാറ്റിംഗിൻ്റെ മോശം ഫോമിൻ്റെ പശ്ചാത്തലത്തിലാണ് പരാമർശം.

സുരേഷ് റെയ്‌ന സ്റ്റാർ സ്‌പോർട്‌സ് ഷോ ‘ഗെയിം പ്ലാനി’ൽ ഇങ്ങനെ പറഞ്ഞു (മിഡ്-ഡേ വഴി):

“ക്യാപ്റ്റനെന്ന നിലയിൽ ഇത് അദ്ദേഹത്തിൻ്റെ അവസാന ഐസിസി ട്രോഫിയായിരിക്കാം. താരമെന്ന നിലയിലും ഇനി ഒരു അവസരം ഇല്ല വിജയിച്ചാൽ നാല് ഐസിസി ട്രോഫികൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനാകും. അദ്ദേഹം ഇതിനകം ടി20 ലോകകപ്പ് നേടിയിട്ടുണ്ട്, ചാമ്പ്യൻസ് ട്രോഫി ഉറപ്പാക്കുന്നത് ശ്രദ്ധേയമായ നേട്ടമായിരിക്കും. റൺസ് നേടുന്നത് അദ്ദേഹത്തിന് നിർണായകമാകും.”

“രോഹിത് ശർമ്മ ഒരു ആക്രമണാത്മക ക്യാപ്റ്റനാണ്. തൻ്റെ ബൗളർമാരെ ഉപയോഗപ്പെടുത്തുന്ന രീതി പ്രശംസനീയമാണ് – നിർണായക നിമിഷങ്ങളിൽ മുഹമ്മദ് ഷമിയെ ടീമിലെത്തിക്കുകയും സ്പിന്നര്മാരെ വിക്കറ്റ് വേട്ടക്ക് ആശ്രയിക്കുന്ന ശൈലിയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. രോഹിത് റൺസ് നേടുമ്പോൾ അത് അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസിയിലും പ്രതിഫലിക്കുന്നു.”

2023 ഏകദിന ലോകകപ്പിൽ വിരാട് കോഹ്‌ലിക്ക് ശേഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായിരുന്നു രോഹിത് ശർമ്മ.

No description available.

Latest Stories

സംസ്ഥാനത്ത് സംരംഭകര്‍ക്ക് നിക്ഷേപത്തിനുള്ള അന്തരീക്ഷം ഇപ്പോള്‍ ഏറെ അനുകൂലം; നിക്ഷേപ വാഗ്ദാനങ്ങളില്‍ 17 എണ്ണം ഈ മാസം ആരംഭിക്കുമെന്ന് പി രാജീവ്

യുപിയില്‍ അഞ്ചുവയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗത്തിനിരയാക്കി; പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

INDIAN CRICKET: കോഹ്‌ലിയുടെയും രോഹിതിന്റെയും സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി, ലോകകപ്പ്‌ ടീമില്‍ അവര്‍ക്ക് ഇടം ലഭിക്കില്ല, കാരണമിതാണ്‌, സൂപ്പര്‍ താരങ്ങളുടെ ഭാവി ഇനി എന്താകും

'ഞാൻ ഹൈകമാന്റിൽ ഉള്ളത് കൊണ്ടായിരിക്കും എന്നിൽ പ്രതീക്ഷ എന്ന് പറഞ്ഞത്, അൻവർ പറഞ്ഞത് വിശദമായി കേട്ടില്ല'; കെ സി വേണുഗോപാൽ

IPL 2025: സെഞ്ച്വറി സെലിബ്രേഷനിടെ പന്തിനെ അധിക്ഷേപിച്ചു, അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം ഇരുന്ന ആ സ്ത്രീ ആര്, കട്ടകലിപ്പില്‍ എയറിലാക്കി ആരാധകര്‍

തുടക്കം കുറിച്ചത് ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം; സഹകരണക്കരാറില്‍ ഒപ്പുവെച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ; മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍

ആലപ്പുഴയിൽ കണ്ടെയ്‌നർ അടിഞ്ഞ തീരത്ത് ഡോൾഫിൻ ചത്തുപൊങ്ങി

IPL 2025: ധോണിയുടെ ആ റെക്കോഡ് തകര്‍ത്ത് ജിതേഷ് ശര്‍മ്മ, എന്തൊരു അടിയായിരുന്നു, ഇനി അവന്റെ നാളുകള്‍, കയ്യടിച്ച് ആരാധകര്‍

വിഷു ബമ്പർ; 12 കോടി പാലക്കാട്‌ വിറ്റ ടിക്കറ്റിന്, ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്