ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യൻ ടീമിന്റെ സർപ്രൈസ് അതായിരിക്കും, അങ്ങനെ സംഭവിച്ചാൽ അവരെ പിടിച്ചാൽ കിട്ടില്ല, തുറന്നുപറഞ്ഞ് എബിഡി

ഇം​ഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയിൽ മൂന്നെണ്ണത്തിൽ മാത്രമേ ജസ്പ്രീത് ബുംറ കളിക്കുകയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്നേയാണ് ടീം മാനേജ്മെൻ‌റിൽ നിന്നും ഇത്തരമൊരു അറിയിപ്പുണ്ടായത്. പിന്നീട് ആദ്യ ടെസ്റ്റ് കഴിഞ്ഞ ശേഷം രണ്ടാം ടെസ്റ്റിൽ താരത്തിന് വിശ്രമം അനുവദിക്കുമെന്നും റിപ്പോർട്ട് വന്നു. ബിർമിങ്ഹാമിലെ എ‍ഡ്ജ്ബാസ്റ്റൺ ​ഗ്രൗണ്ടിൽ ജൂലൈ രണ്ട് മുതൽ ആറ് വരെയാണ് രണ്ടാം ടെസ്റ്റ് നടക്കുക.

ബുംറയുമായി ബന്ധപ്പെട്ടുളള ഇന്ത്യൻ ടീമിന്റെ തീരുമാനത്തെ കുറിച്ച് സംസാരിച്ച് മുൻ ദക്ഷിണാഫ്രിക്കൻ താരം എബിഡിവില്ലിയേഴ്സ് രംഗത്തെത്തിയിരുന്നു. അഞ്ച് ടെസ്റ്റുകളിലും ബുംറയെ കളിപ്പിച്ച് ഇന്ത്യ ഇം​ഗ്ലണ്ടിനെ ഞെട്ടിക്കാൻ സാധ്യയുണ്ടെന്ന് എബിഡി അഭിപ്രായപ്പെട്ടു. “ഇന്ത്യൻ ടീമിൽ ബുംറയെ മാറ്റിനിർത്തിയാൽ അനുഭവസമ്പത്ത് കുറഞ്ഞ ബോളർമാരാണുളളത്. ഈയൊരു സാഹചര്യത്തിൽ ബുംറയ്ക്ക് എല്ലാ മത്സരങ്ങളിലും കളിക്കാനാവില്ല എന്നത് നിർഭാ​ഗ്യകരമാണ്.

മാധ്യമങ്ങളെല്ലാം ഇത് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതെല്ലാം ഒരു സർപ്രൈസിന്റെ ഭാ​ഗമാവാനും സാധ്യതയുണ്ട്. ബുംറ ചിലപ്പോൾ അഞ്ച് ടെസ്റ്റുകളും കളിച്ചേക്കാൻ സാധ്യതയുണ്ട്. ബുംറയ്ക്ക് വിശ്രമം അനുവദിക്കുകയാണെന്ന് അറിഞ്ഞാൽ അദ്ദേഹം ഇല്ലാതെ ഇന്ത്യയെ നേരിടുന്നതിനെ കുറിച്ചായിരിക്കും ഇം​ഗ്ലണ്ട് ടീം ആലോചിക്കുക. അപ്പോൾ അവരുടെ ​ഗെയിം പ്ലാനുകളും അങ്ങനെതന്നെയാവും. അവിടെയായിരിക്കും ഇന്ത്യയുടെ അപ്രതീക്ഷിത നീക്കമുണ്ടാവുക”, ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.

Latest Stories

സഞ്ജുവിന് പകരം ജഡേജയെയോ റുതുരാജിനെയോ തരണമെന്ന് രാജസ്ഥാൻ, ചെന്നൈയുടെ പ്രതികരണം ഇങ്ങനെ

IPL 2026: 'ആളുകൾ അദ്ദേഹത്തിനായി ധാരാളം പണം ചെലവഴിക്കും'; വരാനിരിക്കുന്ന മിനി-ലേലത്തിൽ ഏറ്റവും വിലയേറിയ കളിക്കാരൻ ആരെന്ന് പ്രവചനം

Asia Cup 2025: “നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര മോശമായി ഇന്ത്യ ഞങ്ങളെ തോൽപ്പിക്കും”; പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കാൻ പ്രാർത്ഥിച്ച് പാക് മുൻ താരം

പാലിയേക്കര ടോള്‍: ഇത്രയും മോശം റോഡില്‍ എങ്ങനെ ടോള്‍ പിരിക്കുമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്; 'ഞാന്‍ ആ വഴി പോയിട്ടുണ്ട്', ദേശീയ പാത അതോറിറ്റിയെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി

കോഹ്‌ലിയുമായുള്ള താരതമ്യമാണ് ബാബർ അസമിന്റെ പതനത്തിന് പിന്നിലെ പ്രധാന കാരണം: അഹമ്മദ് ഷെഹ്സാദ്

അനധികൃത സ്വത്ത് സമ്പാദനകേസ്; എം ആര്‍ അജിത് കുമാറിന് ക്ലീൻചിറ്റ് നല്‍കിയ അന്വേഷണ റിപ്പോർട്ട് തള്ളി കോടതി

ഐപിഎൽ 2026: ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള സഞ്ജു സാംസണിന്റെ കൈമാറ്റം നടക്കില്ല: ആർ. അശ്വിൻ

“അഷസ് പോലെ നിലവാരം മികച്ചതായി തോന്നിയില്ല″: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര മികച്ചതാണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ച് മൈക്കൽ ആതർട്ടൺ

സഞ്ജു സാംസണെ പുറത്താക്കി പകരം ആ താരത്തെ കൊണ്ട് വരണം: ദീപ്‌ദാസ് ഗുപ്ത

'വിഭജനകാലത്ത് ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങളുടെ ഓര്‍മ നാള്‍ കൂടിയാണ് വിഭജന ഭീതി ദിനം, അവരുടെ മനക്കരുത്തിനെ ആദരിക്കാനുള്ള ദിവസം'; പ്രധാനമന്ത്രി