ലോകത്തിലെ മികച്ച അഞ്ച് ഏകദിന ബാറ്റ്‌സ്മാൻമാരെ തിരഞ്ഞെടുത്ത് എ ബി ഡിവില്ലിയേഴ്‌സ്; ആ ഇന്ത്യൻ ഇതിഹാസത്തിന് സ്ഥാനമില്ല

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്‌സ്മാൻമാരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ്. തന്റെ യുട്യൂബ് ചാനലിൽ സംസാരിക്കവെയാണ് താരം ഏകദിനത്തിലെ ടോപ്പ് ഫൈവ് ബാറ്റ്‌സ്മാൻമാരെ തിരഞ്ഞെടുത്തത്. എന്നാൽ ഇന്ത്യൻ ആരാധകർക്ക് ഒരേ സമയം സന്തോഷവും, നിരാശയും തോന്നുന്ന ലിസ്റ്റാണ് താരം പുറത്ത് വിട്ടത്.

മുൻ ഇന്ത്യൻ ക്യാപ്റ്റനും, ലോകകപ്പ് ജേതാവുമായ എം എസ് ധോണിയെയാണ് ഡിവില്ലിയേഴ്‌സ് ആദ്യം തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ ഇപ്പോൾ നടക്കാൻ പോകുന്ന ഐപിഎലിലും അദ്ദേഹം ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമാണ്. രണ്ടാമതായി ഡിവില്യേഴ്‌സ് തിരഞ്ഞെടുത്തത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിനെയാണ്. മൂന്നാമതായി സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയാണ് ഇടം പിടിച്ചിരിക്കുന്നത്.

നാലാമതായി ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങിനും, അവസാനം മുൻ സൗത്ത് ആഫ്രിക്കൻ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ് എന്നിവരാണ് താരം തിരഞ്ഞെടുത്ത ടോപ്പ് ഫൈവ് ബാറ്റ്‌സ്മാന്മാർ. എന്നാൽ ഇന്ത്യൻ ആരാധകർക്ക് നിരാശയായി ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പേര് അദ്ദേഹം ഉൾപ്പെടുത്തിയിട്ടില്ല.

ആവേശകരമായ ക്രിക്കറ്റ് മാമാങ്കത്തിനാണ് ആരാധകർ സാക്ഷിയാകാൻ പോകുന്നത്. 25 വർഷങ്ങൾക്ക് ശേഷം ഇന്ത്യയും ന്യുസിലാൻഡും ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നു. സെമി ഫൈനലിൽ ഓസ്ട്രേലിയയെയും സൗത്ത് ആഫിക്കയെയും പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനലിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. മാർച്ച് 9 ന് ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി