IPL 2025: ട്രോളന്മാര്‍ എയറിലാക്കിയെങ്കിലും അവന്‍ തളര്‍ന്നില്ല, പറഞ്ഞത് പോലെ തന്നെ ചെയ്തു, രാജസ്ഥാന്‍ താരത്തെ പുകഴ്ത്തി ആകാശ് ചോപ്ര

കൊല്‍ക്കത്തയ്‌ക്കെതിരെ നടത്തിയ പ്രകടനത്തില്‍ രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. 95 റണ്‍സ് എടുത്ത് അവസാന ഓവറുകള്‍ വരെ രാജസ്ഥാന് വിജയപ്രതീക്ഷ നല്‍കാന്‍ പരാഗിന് സാധിച്ചിരുന്നു. തുടര്‍ച്ചയായി ആറ് സിക്‌സുകളാണ് ഈ മത്സരത്തില്‍ റിയാന്‍ നേടിയത്. അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിരന്തരം ട്രോളുകള്‍ നേരിട്ട സമയത്ത് താന്‍ ഒരുനാള്‍ നാല് സിക്‌സുകള്‍ തുടര്‍ച്ചയായി അടിക്കുമെന്ന് പരാഗ് പറഞ്ഞത് ഓര്‍ക്കുകയാണ് ആകാശ് ചോപ്ര.

“റിയാന്‍ പരാഗിന് മത്സരത്തില്‍ ഇംപാക്ടുളള ഒരു പ്രകടനം തന്നെ നടത്തണമായിരുന്നു. 10 ഓവര്‍ കഴിയുന്നതിന് മുമ്പ് ടീമിലെ പകുതി പേരും പുറത്തായിരുന്നു. വാനിന്ദു ഹസരംഗയെ ബാറ്റിങ് ഓര്‍ഡറില്‍ മുകളില്‍ ഇറക്കി. എന്നാല്‍ അദ്ദേഹം പെട്ടെന്ന് പുറത്തായി തിരിച്ചുകേറി. സ്‌കോര്‍ ബോര്‍ഡിനെ അദ്ദേഹം ഒട്ടും ശല്യപ്പെടുത്തിയില്ല, രാജസ്ഥാന്‍ കളിയില്‍ വീണ്ടും പിന്നോക്കം പോവുകയായിരുന്നു. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ഒരു ബോളില്‍ ഒരുറണ്‍ എന്ന നിലയില്‍ ഓടുകയായിരുന്നു, തുടര്‍ന്ന് റിയാന്‍ പരാഗിന്റെ കൈകളിലായിരുന്നു എല്ലാം”.

രണ്ട് വര്‍ഷം മുമ്പ് പരാഗ് ട്വീറ്റ് ചെയ്തിരുന്നു, ആ സീസണില്‍ ഒരു ഓവറില്‍ നാല് സിക്‌സറുകള്‍ അടിക്കുമെന്ന് തന്റെ മനസ്സാക്ഷി പറയുന്നുവെന്ന്‌. ആരും അത്തരം കാര്യങ്ങള്‍ ട്വീറ്റ് ചെയ്യില്ല, പക്ഷേ അദ്ദേഹം അത് ചെയ്തു. അദ്ദേഹത്തെ മുന്‍പ്‌ വളരെയധികം ട്രോളുകള്‍ക്കിരയാക്കി. അദ്ദേഹം ഒരു കൊച്ചുകുട്ടിയായിരുന്നു, അദ്ദേഹം അത് ചെയ്തു. പരാഗ് അത് പ്രകടിപ്പിക്കുകയായിരിക്കണം. ഇക്കാലത്ത് അദ്ദേഹം അത് ഒരു പുസ്തകത്തില്‍ എഴുതുന്നുണ്ടാകാം,’ ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്