IPL 2025: ഇനിയും കളിച്ചില്ലെങ്കില്‍ ആ താരത്തെ ടീമില്‍ നിന്നും എടുത്തുകളയും, അവന്‍ എന്താണീ കാണിച്ചൂകൂട്ടുന്നത്, യുവതാരത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വലിയ പ്രതീക്ഷകളോടെ കഴിഞ്ഞ ലേലത്തില്‍ ടീമിലെടുത്ത താരമായിരുന്നു ഇഷാന്‍ കിഷന്‍. മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ഇഷാനെ ലേലത്തില്‍ വലിയ തുക മുടക്കി സ്വന്തമാക്കുകയായിരുന്നു ഹൈദരാബാദ്. എന്നാല്‍ ടീമിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ഈ സീസണില്‍ ഇഷാന് സാധിച്ചിരുന്നില്ല. രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയതൊഴിച്ചാല്‍ മറ്റു കാര്യമായ പ്രകടനങ്ങളൊന്നും കിഷനില്‍ നിന്നുണ്ടായിരുന്നില്ല. മിക്ക കളികളിലും ഫ്‌ളോപ്പ് ആവുകയായിരുന്നു താരം.

ഇഷാനെ ഹൈദരാബാദ് നിലനിര്‍ത്തണമെങ്കില്‍ ഇനിയെങ്കിലും അദ്ദേഹം റണ്‍സ് നേടണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇനി രണ്ട് മത്സരങ്ങളാണ് ഹൈദരാബാദിന് സീസണില്‍ ബാക്കിയുളളത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഇന്ന് മത്സരമുണ്ട്. ഈ കളികളില്‍ എങ്കിലും വലിയ സ്‌കോര്‍ നേടി ഇഷാന്‍ തിരിച്ചുവരണമെന്ന് പറയുകയാണ് ആകാശ് ചോപ്ര.

“ഹൈദരാബാദിന്റെ കഥ വളരെ ലളിതമാണ്‌. അടുത്ത വര്‍ഷത്തെ വിലയിരുത്തലിനായി നിങ്ങള്‍ ഈ ഗെയിം കളിക്കുകയാണ്. ആരെ നിലനിര്‍ത്തണം, ആരെ ഒഴിവാക്കണം എന്നതിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മത്സരത്തില്‍ ട്രാവിസ് ഹെഡ് കളിക്കുമായിരിക്കാം. അഥര്‍വ ടെയ്ഡിന് പകരം നിങ്ങള്‍ അദ്ദേഹത്തെ മത്സരത്തില്‍ കണ്ടേക്കാം. അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം അദ്ദേഹം ഓപ്പണര്‍ ആയേക്കാം.

സണ്‍റൈസേഴ്‌സ് ബെംഗളൂരുവിനെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കും. ഇവിടെ ഒരു വൈരാഗ്യം കാണാം. അതിനാല്‍ അവരെ തോല്‍പ്പിക്കണമെന്ന് അവര്‍ക്ക് തോന്നുന്നു. ഇഷാന്‍ കിഷന്‍ മൂന്നാം സ്ഥാനത്തുണ്ടാകും. അതൊരു വലിയ കാര്യമാണ്. അദ്ദേഹത്തെ ഇനിയും കൂടെ നിര്‍ത്തണമെങ്കില്‍ അവന്‍ റണ്‍സ് നേടേണ്ടതുണ്ട്. സെഞ്ച്വറിക്ക് ശേഷം അദ്ദേഹം റണ്‍സ് നേടിയിട്ടില്ല. കഴിഞ്ഞ മത്സരത്തിലും അദ്ദേഹം പതുക്കെയാണ് കളിച്ചത്, ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി