ടീമിന്റെ തോല്‍വികളില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുള്ളയാള്‍, ഈ വിജയത്തില്‍ മറ്റ് ആരെക്കാളും അയാള്‍ അഭിനന്ദനം അര്‍ഹിക്കുന്നു

ഇംഗ്ലണ്ടിന് എതിരെ ഉള്ള ടെസ്റ്റ് പരമ്പര കഴിഞ്ഞതിന് ശേഷം ഉള്ള ഡ്രസിങ് റൂം മീറ്റിംഗിലെ ഇന്ത്യന്‍ കോച്ച് ദ്രാവിഡിന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു: വളരെ മികച്ച ഒരു പരമ്പര തന്നെ ആയിരുന്നു ഇത്, നമ്മള്‍ 0- 1 ന് പുറകില്‍ നിന്നതിനു ശേഷം വളരെ മികച്ച രീതിയില്‍ തിരിച്ചുവന്ന് 4 ജയങ്ങള്‍ ആണ് നാം സ്വന്തമാക്കിയത്.

ഏറെ ഉയര്‍ച്ച താഴ്ച്ചകളിലൂടെ ആണ് ഈ സീരിസില്‍ നാം കടന്നു പോയത്. എതിരാളികള്‍ക്ക് നമ്മുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ക്യത്യമായ അവസരങ്ങള്‍ കിട്ടിയപ്പോളെല്ലാം നമ്മുടെ ടീമില്‍ നിന്ന് ഓരോ കളിക്കാര്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് മാച്ച് നമ്മുടെ വരുതിയില്‍ ആക്കി.

നിങ്ങള്‍ നിങ്ങളുടെ വിജയത്തിന്റെ മാത്രമല്ല കൂടെ ഉള്ളവരുടെ വിജയത്തിനും കാരണക്കാര്‍ ആകണം. അത് നിങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കും. നിങ്ങളില്‍ ഒരുപാട് പേര്‍ ഇനിയും ഏറെ നാള്‍ ഒരുമിച്ചു കളിക്കേണ്ടവര്‍ ആണ്. അത്‌കൊണ്ട് തന്നെ പരസ്പരം സപ്പോര്‍ട്ട് ചെയ്ത് മുമ്പോട്ടു പോകുക.

സപ്പോര്‍ട്ട് സ്റ്റാഫിനും ഇതിന്റെ പിന്നില്‍ ഇത്രയും നാള്‍ കഷ്ടപെട്ട എല്ലാവര്‍ക്കും ഒരുപാട് നന്ദി. നിങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷം. നിങ്ങള്‍ എല്ലാവരുടെയും എഫേര്‍ട്ട് വളരെ വലുതാണ്. ഒരു ടീം എന്ന നിലയില്‍ നിങ്ങള്‍ എല്ലാവരും കൈവരിച്ച നേട്ടങ്ങളില്‍ എനിക്ക് ഒരുപാട് സന്തോഷം. നിങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യാനും നിങ്ങളെ കോച്ച് ചെയ്യാനും സാധിച്ചതില്‍ ഒരുപാട് അഭിമാനമുണ്ട് !

ടീമിന്റെ തോല്‍വികളില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുള്ള കോച്ച്, ഈ വിജയത്തില്‍ മറ്റ് ആരെക്കാളും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.

എഴുത്ത്: ജോ മാത്യൂ

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ