നല്ല കഴിവുള്ള ബൗളറാണ്, പക്ഷെ ലോകകപ്പ് ടീമിൽ ഒന്നും ആരും അവനെ എടുക്കില്ല; സൂപ്പർ താരത്തെക്കുറിച്ച് പ്രവചനവുമായി സൗരവ് ഗാംഗുലി

രവിചന്ദ്രൻ അശ്വിൻ ഇന്ത്യയുടെ ലോകകപ്പ് ടീമിലുണ്ടാകുമെന്ന ആശയങ്ങൾ തള്ളി മുൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. 2021-22 ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു ശേഷം അശ്വിൻ ഏകദിനം കളിച്ചിട്ടില്ല. എന്നാൽ ഇന്ന് ലോകത്തിലെ ഏറ്റവും പരിചയസമ്പത്തുള്ള സ്പിന്നറുമാരിൽ ഒരാളായ അശ്വിൻ ലോകകപ്പ് ടീമിൽ ഉണ്ടാകണം എന്ന ആവശ്യം ഒരുപറ്റം ആരാധകർ പങ്കുവെച്ചിരുന്നു. എന്നിരുന്നാലും, അത് സംഭവിക്കുമെന്ന് തനിക്ക് തോന്നുന്നില്ല എന്നതാണ് ഗാംഗുലിയുടെ വാദം.

“അവൻ ഒരു മികച്ച ബൗളറാണ്, ഒരു ചാമ്പ്യൻ ബൗളറാണ്. ഏകദേശം 500 ടെസ്റ്റ് വിക്കറ്റുകൾ, ലോകകപ്പ് എന്നിവ എല്ലാം നേടിയിട്ടുണ്ട്. എന്നാൽ ലോകകപ്പ് ടീമിൽ അവൻ ഉണ്ടാകില്ല ”മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി വെള്ളിയാഴ്ച കൊൽക്കത്തയിൽ നടന്ന ഒരു പരിപാടിയിൽ പറഞ്ഞു. റിസ്റ്റ്-സ്പിന്നർമാരിലും ഇടംകൈയ്യൻ സ്പിന്നർമാരിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, ഓഫ് സ്പിന്നർമാർ വൈറ്റ്-ബോൾ ക്രിക്കറ്റിൽ അങ്ങനെ ഇങ്ങനെ ഒന്നും വരാറില്ല. കൂടാതെ, തിലക് വർമ്മയെയും വാഷിംഗ്ടൺ സുന്ദറിനേയും പോലെയുള്ള ഒരാൾക്ക് വിക്കറ്റ് വീഴ്ത്താനും അത്യാവശ്യം റൺ നേടാനും പറ്റുന്നതോടെ അശ്വിൻ ഏകദിനത്തിൽ നിന്ന് പുറത്താകുന്നു.അശ്വിന് പകരം ഇടംകയ്യൻമാരായ വർമ്മയെയും സുന്ദറിനെയും പിന്തുണയ്ക്കാൻ സെലക്ടർമാർ ആഗ്രഹിക്കുന്നു. ഇനി അശ്വിൻ ഏകദിനം കളിക്കാൻ സാധ്യത ഇല്ല.” ഗാംഗുലി പറഞ്ഞു

അതെ സമയം അശ്വിൻ ലോകകപ്പ് സ്‌ക്വാഡിൽ നിന്ന് പുറത്തായിട്ടില്ല എന്നും ഇനിയും ഒരുപാട് അവസരം അദ്ദേഹത്തിന് ഉണ്ടെന്നുമാണ് ബിസിസിയിലെ ഒരു ഉദ്യോഗസ്ഥൻ അടുത്തിടെ പറഞ്ഞത് . ഏകദിന ലോകകപ്പിനുള്ള ടീമിനെ തന്നെ ആയിരിക്കും ബിസിസിഐ ഏഷ്യാ കപ്പിനും തിരഞ്ഞെടുക്കുക എന്നതിനാൽ തന്നെ ആരാധകർ ആകാംക്ഷയോടെയാണ് സെലെക്ഷൻ നോക്കി കാണുന്നത്.

2011 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന അശ്വിൻ മികച്ച പ്രകടനമായിരുന്നു നടത്തിയത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ