ആശാന്റെയല്ലേ ശിഷ്യൻ; ഒറ്റ മത്സരം കൊണ്ട് വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി അഭിഷേക് ശർമ്മ

ന്യുസിലാൻഡിനെതിരെ നടന്ന മൂന്നാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് 8 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യുസിലാൻഡ് 20 ഓവറിൽ 153 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിംഗിൽ ഓപണർ അഭിഷേക് ശർമ്മയുടെയും ഇഷാൻ കിഷന്റെയും, സൂര്യകുമാർ യാദവിന്റെയും തകർപ്പൻ പ്രകടനത്തിൽ ഇന്ത്യ 10 ഓവറിൽ വിജയ സ്കോർ മറികടന്നു.

ന്യുസിലാൻഡ് ബാറ്റർമാർക്ക് മോശമായ സമയമാണ് ഇന്ത്യൻ ബോളർമാർ കൊടുത്തത്. ജസ്പ്രീത് ബുംറ 3 വിക്കറ്റുകളും, രവി ബിഷനോയ്, ഹാർദിക് പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റുകളും വീതവും, ഹർഷിത് റാണ ഒരു വിക്കറ്റും നേടി. ബാറ്റിംഗിൽ അഭിഷേക് ശർമ്മ 20 പന്തിൽ 7 ഫോറും 5 സിക്‌സും അടക്കം 68* റൺസാണ് താരം നേടിയത്. കൂടാതെ സൂര്യകുമാർ യാദവ് 26 പന്തിൽ 3 സിക്‌സും 6 ഫോറും അടക്കം 57 റൺസും, 13 പന്തിൽ 2 സിക്‌സും 3 ഫോറും അടക്കം 28 റൺസും നേടി ഇഷാൻ കിഷനും മികച്ച പ്രകടനം കാഴ്ച വെച്ചു.

മത്സരത്തിൽ വെടിക്കെട്ട് പ്രകടനം നടത്തിയ അഭിഷേക് ശർമ്മ തന്നെയായിരുന്നു പ്രധാന ഹൈലൈറ്റ്. അഭിഷേക് കളിച്ച 20 പന്തുകളിൽ ഒരു ഡോട്ട് ബോൾ പോലുമുണ്ടായിരുന്നില്ല. കൂടാതെ ടി 20 യിൽ ഏറ്റവും കുറഞ്ഞ പന്തുകൾക്കുള്ളിൽ അർദ്ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. ഏറ്റവും കുറഞ്ഞ പന്തുകൾക്കുള്ളിൽ അർദ്ധ സെഞ്ചുറി നേടിയ ആദ്യ താരം യുവരാജ് സിംഗാണ്. 12 പന്തിലാണ് താരം ഈ നേട്ടത്തിലെത്തിയത്.

Latest Stories

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം