ഇനിയും വേണം 80 റൺസ് കൂടി, അതിനെന്താ 13 സിക്സ് അടിച്ചാൽ പോരെ; ഇതൊക്കെയാണ് തഗ് ലൈഫ് കോച്ച്

ഓൾറൗണ്ടർ വെങ്കിടേഷ് അയ്യർ മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) കോച്ച് ബ്രണ്ടൻ മക്കല്ലത്തിന് സമീപ വർഷങ്ങളിലെ തന്റെ വിജയത്തിന് നന്ദി പറയുന്നു. മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ ഐ‌പി‌എൽ 2021 ന്റെ രണ്ടാം പകുതിയിൽ അയ്യരെ ടോപ് ഓർഡറിലേക്ക് പ്രൊമോട്ട് ചെയ്യുകയും പിന്നീട് നീ നീക്കം കൊൽക്കത്തയെ ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.

ആ സീസണിലെ ഫൈനൽ വരെ കെകെആറിന്റെ അവിശ്വസനീയമായ കുതിപ്പിൽ ചെറുപ്പക്കാരൻ അയ്യരാണ് നിർണായക ശക്തിയായത്. ഇപ്പോഴിതാ മക്കല്ലം നൽകിയ പിന്തുണക്കും പോസിറ്റീവ് സമീപനത്തിനും പരിശീലകനോട് നന്ദിയും കടപ്പാടുമുണ്ടെന്ന് പറയുകയാണ് വെങ്കിടേഷ് അയ്യർ.

“എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശുഭാപ്തിവിശ്വാസമുള്ള വ്യക്തിയാണ് ബാസ്. ഞങ്ങൾ ഒരു മത്സരത്തിൽ 60/ 7 എന്ന നിലയിൽ നിൽക്കുക ആയിരുന്നു, വിജയിക്കാൻ 80-ഓളം റൺസ് കൂടി വേണ്ടിവന്നിരുന്നു. അദ്ദേഹം ഞങ്ങളോട് പറഞ്ഞു, ‘ഇനി 13 സിക്‌സറുകൾ കൂടി മതി. എളുപ്പമല്ല എന്നറിയാമെങ്കിലും ഈ ചെറിയ കാര്യങ്ങൾ നിങ്ങളെ വിശ്വസിക്കാനും നിങ്ങളെ കൊണ്ട് ഇത് പറ്റുമെന്ന് തോന്നൽ ഉണ്ടാക്കുകയും ചെയ്യും.”

അയ്യർ കൂട്ടിച്ചേർത്തു:

“അദ്ദേഹം വളരെ കംപോസ്‌ഡ് ആണ്, ഡഗൗട്ടിൽ ഇപ്പോഴും സജ്ജനാണ്, സമ്മർദ്ദം ആരെയും ബാധിക്കാൻ അനുവദിക്കില്ല. എല്ലാവരേയും അവരുടെ സ്വാഭാവിക ഗെയിം കളിക്കാൻ അനുവദിക്കുകയും അവിടെ പോയി ഗെയിം ആസ്വദിക്കാൻ ചെയ്യാനും പറയുകയുമാണ് എപ്പോഴും പറയുന്ന കാര്യം.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും