അമ്പത് കോടിയുടെ അപ്പാര്‍ട്ട്‌മെന്റ്, സല്‍മാന്‍ ഖാന്‍ വക 1.64 കോടിയുടെ അഡംബര കാര്‍, ധോണി നല്‍കിയത് കവാസ്‌കി ബൈക്ക്, കോഹ്‌ലിയും വിട്ടുകൊടുത്തില്ല..

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുലും നടി അതിയ ഷെട്ടിയും തമ്മിലുള്ള വിവാഹം അടുത്ത ദിവസങ്ങളിലാണ് നടന്നത്. സുനില്‍ ഷെട്ടിയുടെ ഖണ്ഡാലയിലെ ബംഗ്ലാവില്‍ വെച്ച് നടന്ന വിവാഹച്ചടങ്ങുകളിലും സല്‍ക്കാരത്തിലും സിനിമ-കായിക മേഖലഖളില്‍നിന്ന് പ്രമുഖര്‍ പങ്കെടുത്തു. പുതുദമ്പതികള്‍ക്ക് പ്രമുഖര്‍ നല്‍കിയ സമ്മാനങ്ങളെ കുറിച്ച് അറിഞ്ഞാല്‍ കണ്ണുതള്‌ളും.

മുംബൈയിലെ 50 കോടി രൂപയുടെ അപ്പാര്‍ട്ട്‌മെന്റ് ആണ് മകള്‍ ആതിയക്ക് വിവാഹ സമ്മാനമായി സുനില്‍ ഷെട്ടി നല്‍കിയത്. നടന്‍ സല്‍മാന്‍ ഖാന്‍ ആതിയക്ക് നല്‍കിയത് 1.64 കോടി രൂപ വിലമതിക്കുന്ന ആഡംബര കാറാണ്. സ്വിസ് വമ്പന്മാരായ ചോപാര്‍ഡിന്റെ 30 ലക്ഷം രൂപയുടെ വാച്ച് ആണ് ജാക്കി ഷറോഫ് ആതിയക്ക് നല്‍കിയത്.

അര്‍ജുന്‍ കപൂര്‍ 1.5 കോടി രൂപ വിലവരുന്ന ഡയമണ്ട് ബ്രേസ് ലെറ്റ് ആണ് ആതിയക്ക് സമ്മാനിച്ചത്. 2.17 കോടി രൂപയുടെ ഓഡി കാര്‍ ആണ് രാഹുലിന് ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട് കോഹ്‌ലി നല്‍കിയത്. 80 ലക്ഷം രൂപയുടെ കവാസ്‌കി ബൈക്കാണ് എംഎസ് ധോണ്ി സമ്മാനിച്ചത്.

സഹതാരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി മുംബൈയില്‍ ആതിയയും രാഹുലും വിവാഹസല്‍കാരം ഒരുക്കുന്നുണ്ട്. ഐപിഎല്ലിന് ശേഷമാവും വിവാഹ സല്‍കാരം.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി