ബി.സി.സി.ഐയുടെ ഭാഗമാകുമ്പോള്‍ അക്കൗണ്ടില്‍ 40 കോടി, തിരിച്ച് ഇറങ്ങുമ്പോള്‍ 47,680 കോടി!

തനിക്കെതിരെ ഉയരുന്ന പരിഹാസങ്ങളിലും ആരോപണങ്ങളിലും പ്രതികരണവുമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ സ്ഥാപകരിലൊരാളും ബിസിനസുകാരനുമായ ലളിത് മോദി. തെറ്റായ ടാഗിംഗ് നടത്തിയതിനു പോലും താന്‍ പരിഹാസത്തിന് ഇരയാവുകയാണ്. പിടികിട്ടാപ്പുള്ളിയെന്നാണു നിങ്ങളെന്നെ വിളിക്കുന്നതെന്നും ഏതു കോടതിയാണ് എന്നെ കുറ്റവാളിയാക്കിയതെന്നു പറയാമോ എന്നും ലളിത് മോദി ചോദിക്കുന്നു.

‘തെറ്റായ ടാഗിംഗ് സംഭവിച്ചതിനൊക്കെ എന്തിനാണ് മാധ്യമങ്ങള്‍ എന്നെ പരിഹസിക്കുന്നത്. ആര്‍ക്കെങ്കിലും വിശദീകരിക്കാമോ? ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ രണ്ടു ചിത്രങ്ങളാണു കൃത്യമായ ടാഗോടെ ഇട്ടത്. നമ്മളിപ്പോഴും മധ്യകാലഘട്ടത്തിലാണു ജീവിക്കുന്നതെന്നു തോന്നുന്നു. അതാണ് രണ്ടു പേര്‍ക്കു സുഹൃത്തുക്കളായിരിക്കാനും സമയം നല്ലതാണെങ്കില്‍ ചില മായാജാലങ്ങള്‍ സംഭവിക്കാനും അനുവദിക്കാതിരിക്കുന്നത്.’

‘എന്നെയൊരു പിടികിട്ടാപ്പുള്ളിയെന്നു വിളിക്കുന്നതു ഞാന്‍ ശ്രദ്ധിക്കുമെന്നു കരുതുന്നുണ്ടോ, ഇല്ല. വജ്രക്കരണ്ടിയുമായി ജനിച്ചയാളാണു ഞാന്‍, എനിക്ക് കോഴയിടപാട് നടത്തേണ്ട കാര്യമില്ല. അതു ചെയ്യുകയുമില്ല.’

‘ഞാന്‍ ബിസിസിഐയുടെ ഭാഗമാകുമ്പോള്‍ 40 കോടിയായിരുന്നു ബാങ്കിലുണ്ടായത്. എന്നാല്‍ എന്നെ വിലക്കുമ്പോള്‍ 47,680 കോടിയാണു ബാങ്കില്‍ ഉണ്ടായിരുന്നത്. അതും ഒരു കോമാളിയുടേയും സഹായമില്ലാതെ ഉണ്ടാക്കിയതാണ്” ലളിത് മോദി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ബോളിവുഡ് നടി സുസ്മിത സെന്നുമായി ഡേറ്റിങ്ങിലാണെന്നും വിവാഹം ഒരു ദിവസം ഉണ്ടായേക്കുമെന്നും കഴിഞ്ഞദിവസമാണ് ലളിത് മോദി ട്വീറ്റ് ചെയ്തത്. മാലദ്വീപിലും സാര്‍ഡിനിയയിലും കുടുംബത്തോടൊപ്പം ചെലവഴിച്ച ദിവസങ്ങളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു.

47കാരിയായ സുസ്മിതാ സെന്‍ 1994ല്‍ മിസ് യൂണിവേഴ്‌സ് പട്ടം നേടിയ വ്യക്തിയാണ്. ഇതുവരെ വിവാഹം കഴിക്കാത്ത സുസ്മിത രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തിട്ടുണ്ട്.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു