'സിങ്കം തിരുമ്പി വന്തിട്ടേന്ന് സൊല്ല്'; ബിസിസിഐയുടെ മുഖത്തടിച്ച് ശ്രേയസ് അയ്യർ

തന്നെ തഴഞ്ഞവർക്കെതിരെ ശക്തമായ മറുപടി നൽകി ശ്രേയസ് അയ്യർ. ഇപ്പോൾ നടക്കുന്ന രഞ്ജി ട്രോഫിയിൽ ഒഡിഷായ്‌ക്കെതിരായ മത്സരത്തിൽ മുംബൈ ടീമിന് വേണ്ടി 228 പന്തിൽ നിന്നായി 24 ഫോറും ഒമ്പത് സിക്സും സഹിതം 233 റൺസ് ആണ് അദ്ദേഹം അടിച്ചെടുത്തത്. തന്നെ ടെസ്റ്റ് ടീമിൽ നിന്നും ഒഴിവാക്കിയതിന്റെ ക്ഷീണം അദ്ദേഹം ഈ ടൂർണ്ണമെന്റിലാണ് തീർക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നാല് വിക്കറ്റ് നഷ്ടത്തിൽ 550 റൺസ് കടന്നു. രഞ്ജിയിൽ അടുപ്പിച്ച് രണ്ടാം തവണയാണ് അദ്ദേഹം സെഞ്ച്വറി നേട്ടം കൈവരിച്ചിരിക്കുന്നത്. മഹാരാഷ്‌ട്രയ്‌ക്കെതിരെ നടന്ന മത്സരത്തിൽ 190 പന്തിൽ 12 ഫോറും നാല് സിക്സും സഹിതം 142 റൺസാണ് ശ്രേയസ് നേടിയത്. മത്സരത്തിൽ 9 വിക്കറ്റിനാണ് മുംബൈ വിജയിച്ചത്.

നിലവിൽ ശ്രേയസ് അന്താരാഷ്ട്ര ടീമിന്റെ ഭാഗമല്ല. ബിസിസിയുമായി അദ്ദേഹം ഇപ്പോൾ നല്ല ചേർച്ചയിലല്ല. ഈ വർഷം തുടക്കത്തിൽ അദ്ദേഹം പുറംവേദനയെ തുടർന്ന് ഇന്ത്യൻ ടീമിന് പുറത്തു പോവുകയും, തുടർന്നു ദേശിയ ക്രിക്കറ്റ് അക്കാദമിയിലേക്ക് ചികിത്സക്കായി ചെല്ലുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന് പരിക്കില്ല എന്ന റിപ്പോട്ട് ആണ് അവർ ബിസിസിഐക്ക് നൽകിയത്.

തുടർന്ന് ശ്രേയസിനോട് ഇത്തവണത്തെ രഞ്ജി ട്രോഫി കളിക്കാൻ നിർദേശിച്ചിരുന്നു. അതിനോട് വിസ്സമ്മതിച്ചതിനാലാണ് ശ്രേയസിന്റെ ദേശിയ കരാർ ബിസിസിഐ റദ്ധാക്കിയത്. അതിന്‌ ശേഷം ഐപിഎലിൽ മികച്ച പ്രകടനം നടത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കപ്പ് ജേതാക്കളുമാക്കി. തുടർന്നു താരം തിരികെ ഇന്ത്യൻ ഏകദിനത്തിലേക്ക് തിരിച്ചെത്തി. ഇനി ടെസ്റ്റ് ടീമിലേക്ക് തിരിച്ച് വരാനായി ശ്രേയസ് പരിശ്രമിക്കുകയാണ്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ