'കപില്‍ദേവ് കേമന്‍ തന്നെ, പക്ഷേ തൊട്ടു പിന്നില്‍ ഒരാളുണ്ട്'; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി മക്മില്ലന്‍

ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിനും ഓള്‍ റൗണ്ടര്‍ പദവിക്ക് അര്‍ഹനാണെന്ന് മുന്‍ ന്യൂസിലന്‍ഡ് താരം ക്രെയ്ഗ് മക്മില്ലന്‍. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ കപില്‍ ദേവാണെന്നും എന്നാല്‍ അശ്വിന്‍ ഒട്ടും പിന്നിലല്ലെന്നും മക്മില്ലന്‍ പറഞ്ഞു. ടെസ്റ്റില്‍ 400ലേറെ വിക്കറ്റും അഞ്ച് സെഞ്ച്വറികള്‍ അടക്കം 2755 റണ്‍സും സ്വന്തമായുള്ള താരമാണ് അശ്വിന്‍.

അശ്വിന് അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. മഹാനായ സ്പിന്നര്‍ മാത്രമല്ല അശ്വിന്‍. നല്ലൊരു ഓള്‍ റൗണ്ടര്‍ കൂടിയാണ്. ടെസ്റ്റില്‍ ഒന്നിലധികം സെഞ്ച്വറികളുണ്ട് അശ്വിന്. വര്‍ഷാദ്യം ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ പ്രതിസന്ധിലായ സമയത്താണ് അശ്വിന്‍ സെഞ്ച്വറി അടിച്ചത്. അശ്വിന്‍ സെഞ്ച്വറി നേടികയും മത്സരഗതി മാറ്റിമറിക്കുകയും വിക്കറ്റ് എടുക്കുകയും ചെയ്യുന്നു- മക്മില്ലന്‍ പറഞ്ഞു.

ഇന്ത്യയുടെ മഹാന്‍മാരായ ഓള്‍ റൗണ്ടര്‍മാരെ കുറിച്ച് നമ്മള്‍ എല്ലായ്‌പ്പോഴും സംസാരിക്കുന്നു. കപിലാണ് അതില്‍ ഏറ്റവും മഹാന്‍. കണക്കുകള്‍ പരിശോധിക്കുമ്പോള്‍, കപിലിനു പിന്നില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറായി അശ്വിന്‍ പരിഗണിക്കപ്പെടണമെന്ന് ഉറച്ചുവിശ്വസിക്കുന്നതായും മക്മില്ലന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും വിജയം കണ്ടു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍

ഇത് മലയാള സിനിമയുടെ അവസാനമാണെന്ന് വരെ പറഞ്ഞവരുണ്ട്, ഈ വർഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ: ടൊവിനോ തോമസ്

സ്ത്രീകള്‍ക്ക് ബലാത്സംഗ ഭീഷണി, പേരില്‍ മാത്രം 'ഫാമിലി', കുടുംബത്തിന് കാണാനാകില്ല ഈ വിജയ് ദേവരകൊണ്ട ചിത്രം; ഒ.ടി.ടിയിലും ദുരന്തം

കഷ്ടകാലം കഴിഞ്ഞു; യെസ് ബാങ്ക് തിരിച്ചുവരവിന്റെ പാതയില്‍; ലാഭത്തില്‍ വന്‍ വളര്‍ച്ച; ഓഹരികളില്‍ കാളകള്‍ ഇറങ്ങി; കുതിപ്പ് തുടരുമെന്ന് അനലിസ്റ്റുകള്‍