'ഒടുവിൽ പെൺപുലികൾ വിജയം രുചിച്ചു'; പാകിസ്ഥാനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

വനിതാ ടി-20 ലോകകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ പാകിസ്ഥാനെ 6 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. മികച്ച ബോളിംഗ് പ്രകടനത്തിലാണ് ഇന്ത്യ പാകിസ്താനെ 102 റൺസിന് 8 വിക്കറ്റ് നഷ്ടത്തിൽ ഒതുക്കിയത്. എന്നാൽ മറുപടി ബാറ്റിംഗിൽ ഇന്ത്യ പതിയെ ആണ് റൺസ് ഉയർത്തിയത്.

ഇന്ത്യയുടെ തുടക്കത്തിൽ സ്‌മൃതി മന്ദനാ 16 പന്തിൽ ഏഴു റൺസ് നേടി മടങ്ങിയത് ടീമിന് വലിയ തിരിച്ചടിയായി. എന്നാൽ ഓപണർ ഷെഫാലി വർമ്മ 35 പന്തിൽ 32 റൺസ് നേടി സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെച്ചു. കൂടാതെ ജെമിമ റോഡ്രിഗസ് 28 പന്തിൽ 23 റൺസും, ഹർമൻപ്രീത് കൗർ 24 പന്തിൽ 29 റൺസും നേടി മികച്ച പ്രകടനം നടത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താനിന് വേണ്ടി നിധ ടാർ 34 പന്തിൽ 28 റൺസ് നേടി. കൂടാതെ സയ്യെടാ അറൂബ്‌ ഷാഹ് 14 റൺസും, ക്യാപ്റ്റൻ ഫാത്തിമ സന 13 റൺസും നേടി. ഇന്ത്യക്ക് വേണ്ടി അരുന്ധതി റെഡ്‌ഡി നാല് ഓവറിൽ 19 റൺസ് വഴങ്ങി 3 വിക്കറ്റുകൾ സ്വന്തമാക്കി. കൂടാതെ ശ്രേയങ്ക പാട്ടീൽ നാല് ഓവറിൽ 12 റൺസ് വഴങ്ങി 2 വിക്കറ്റുകളും നേടി. ഒപ്പം മലയാളി താരമായ ആശ ശോഭന, രേണുക സിങ്, ദീപ്‌തി ശർമ്മ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി.

ഇന്ത്യയുടെ അടുത്ത മത്സരം ഒക്ടോബർ 9 ആം തിയതി ശ്രീലങ്കയ്‌ക്കെതിരെ ആയിട്ടാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി