'നിനക്കൊക്കെ ഭ്രാന്താടാ'; ഇന്ത്യ പാക് മത്സരത്തിൽ ഭിന്നത; പരസ്പരം വിട്ട് കൊടുക്കാതെ രണ്ട് ബോർഡുകളും

അടുത്ത വർഷം നടക്കാൻ ഇരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണ്ണമെന്റിനുള്ള തയ്യാറെടുപ്പുകളിലാണ് പാകിസ്‌താൻ ക്രിക്കറ്റ് ബോർഡ്. വർഷങ്ങൾക്ക് ശേഷമാണു പാകിസ്ഥാൻ ഒരു ഐസിസി ഇവെന്റിന്റെ ആതിഥേയത്വം വഹിക്കുന്നത്. ഇതിന്റെ ഭാഗമായി ടീമുകളും അവയുടെ ഗ്രൂപ്പുകളുടെയും ലിസ്റ്റ് പിസിബി നേരത്തെ തന്നെ ഐസിസിക്ക് നൽകിയിരുന്നു. നിലവിൽ 8 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. അതിൽ ഇന്ത്യയുടെ കാര്യത്തിൽ മാത്രമാണ് ഇത് വരെ സ്ഥിരീകരണം ലഭിക്കാത്തത്. നിലവിലെ സാഹചര്യം അനുസരിച്ച് പാകിസ്താനിലേക്ക് ഇന്ത്യ പോകില്ല എന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചിരിക്കുന്നത്. പാകിസ്താനിലെ ലാഹോറിൽ വെച്ചാണ് ഇരു ടീമുകളുടെയും മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ശ്രീലങ്കയിലോ ദുബായിലോ മത്സരം നടത്തണം എന്നാണ് ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പാകിസ്ഥാൻ ഒരിക്കലും സമ്മതിച്ച് തരില്ല എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.

കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയിൽ കളിക്കാൻ വന്നിരുന്നു. അത് കൊണ്ട് തന്നെ ഇന്ത്യ പാകിസ്ഥാനിൽ വന്നു കളിക്കണം എന്ന നിലപാടിലാണ് അവർ. ഈ വർഷം ഇന്ത്യ പാകിസ്ഥാനിൽ വന്നില്ലെങ്കിൽ 2026 വർഷത്തിലെ ടി-20 ലോകക്കപ്പിൽ ഇന്ത്യയിലേക്ക് പകിസ്താൻ വരില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ് പിസിബി. ന്യുട്രൽ സ്റ്റേഡിയം ലഭിച്ചില്ലെങ്കിൽ ഈ തവണത്തെ ചാമ്പ്യൻസ് ട്രോഫ്യിൽ ഇന്ത്യ വിട്ടു നിൽക്കാനാണ് ബിസിസിഐയുടെ തീരുമാനം. അത് ഒരിക്കലും ഐസിസി പ്രോത്സാഹിപ്പിക്കില്ല. കാരണം ഇന്ത്യ ടൂർണമെന്റിൽ നിന്നും മാറി നിന്നാൽ സ്പോൻസർമാർ പിന്മാറും, ടെലികാസ്റ്റിൽ പ്രേക്ഷകരുടെ എണ്ണത്തിൽ കുറവ് സംഭവിക്കും, പരസ്യത്തിലും കുറവ് സംഭവിക്കും. ഇതെല്ലാം പിസിബിക്ക് വന്ന നഷ്ടം ഉണ്ടാക്കും.

അത് കൊണ്ട് ഇന്ത്യ നിർദേശിക്കുന്ന രീതിയിൽ ഒത്തുതീർപ്പ് ആക്കാൻ മാത്രമേ പിസിബിക് വഴി ഒള്ളു. സാമ്പത്തീകമായി താഴ്ന്നു നിൽക്കുന്ന ബോർഡ് ആണ് പിസിബിയുടേത്. അത് കൊണ്ട് തന്നെ ഇന്ത്യ ടൂർണമെന്റിൽ നിന്നും പിന്മാറിയാൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് തന്നെ സാമ്പത്തീകമായി ദോഷം ചെയ്യും. പാകിസ്ഥാൻ ടീമിൽ ഇപ്പോൾ തന്നെ കുറെ അഴിച്ച് പണികൾ നടക്കുകയാണ്. കഴിഞ്ഞ ടി-20 യിൽ പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിലെ തന്നെ പുറത്തായിരുന്നു. ടീമിലെ കളിക്കാർ തമ്മിൽ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ ടൂർണമെന്റിൽ പാകിസ്ഥാൻ കപ്പ് നേടാൻ വേണ്ടി കഠിനമായി പ്രയത്നിക്കേണ്ടി വരും.

അടുത്ത വർഷം നടക്കുന്ന ടൂർണമെന്റുകളിൽ ഇന്ത്യ മാറി നിന്നാൽ 2026 ഇൽ നടക്കുന്ന ടി-20 മത്സരങ്ങളിൽ പാകിസ്ഥാനും മാറി നിൽക്കും എന്ന് അറിയിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സ്ഥിതി അനുസരിച് അടുത്ത ടി-20 ടൂർണമെന്റിൽ പാകിസ്ഥാൻ കളിക്കാൻ വന്നില്ലെങ്കിലും ഇന്ത്യയുടെ സാമ്പത്തീക സ്ഥിതിയിൽ വലിയ മാറ്റം ഒന്നും സംഭവിക്കാൻ ഇടയില്ല. ഇതിന്റെ ഇടയിൽ ഓസ്‌ട്രേലിയ വേദി ആകുന്ന ത്രിരാഷ്ട്ര ഏകദിന മത്സരങ്ങളിൽ ഇന്ത്യയും ഓസ്‌ട്രേലിയയും പാകിസ്ഥാനും തമ്മിൽ പരസ്പരം കളിക്കാൻ സാധ്യത ഉണ്ടെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. ഇതിൽ പാകിസ്ഥാനും ഓസ്‌ട്രേലിയയും സമ്മതം അറിയിച്ചിട്ടുമുണ്ട്. എന്നാൽ ഇന്ത്യയുടെ കാര്യത്തിൽ ബിസിസിഐ ഇത് വരെ സ്ഥിരീകരണം ഒന്നും തന്നെ നടത്തിയിട്ടില്ല.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം