ടി 20 ലോകകപ്പിൽ രണ്ടേ രണ്ട് സ്ഥാനങ്ങൾ, മത്സരിക്കാൻ 4 താരങ്ങൾ; സഞ്ജുവിന് പണി കൊടുക്കണത് ഇവർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് എല്ലായ്‌പ്പോഴും ഉള്ള പ്രശ്നങ്ങളിൽ ഒന്നായിരുന്നു – ഒരുപാട് ഉള്ളതിന്റെ കുഴപ്പം. വരാനിരിക്കുന്ന കാലത്ത് ഒരുപാട് മാറ്റങ്ങൾ ഇന്ത്യൻ ടീമിൽ പ്രതീക്ഷിക്കുമ്പോൾ ഒന്നിന് പുറകെ ഒന്നായി താരങ്ങൾ അവസരം കാത്തിരിക്കുകയാണ്. പക്ഷേ, ഇപ്പോഴും ആർക്കും പിടികൊടുക്കാത്ത ഒരു സ്ഥാനം അത് വിക്കറ്റ് കീപ്പറുടെതാണ്. ഋഷഭ് പന്തിന്റെ തിരിച്ചുവരവ് എപ്പോഴാണ് എന്ന് വ്യക്തമല്ല. 2024 ലെ ടി20 ലോകകപ്പിനായി നാല് കീപ്പർ-ബാറ്റർമാർ മത്സരരംഗത്തുണ്ട്. ഇഷാൻ കിഷൻ, കെ.എൽ രാഹുൽ.രാഹുൽ , സഞ്ജു സാംസൺ, ജിതേഷ് ശർമ്മ തുടങ്ങിയ താരങ്ങളാണ് ഈ മത്സരത്തിൽ മുന്നിൽ.

എന്നിരുന്നാലും, ലോകകപ്പിന് മുമ്പ് പരിമിതമായ ടി20 ഐ അവസരങ്ങൾ മാത്രം ഉള്ളതിനാൽ, ഈ നാല് കളിക്കാർ ലോകകപ്പ് ടീമിൽ ഇടം നേടാൻ വരാനിരിക്കുന്ന പരമ്പരകളിൽ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്.

ജിതേഷ് ശർമ്മ

30 കാരനായ ജിതേഷ് ശർമ്മയ്ക്ക് ഇന്ത്യയുടെ ടി20 ടീമിൽ കാര്യമായ അവസരം ഇതുവരെ കിട്ടിയിട്ടില്ല. ഏഷ്യൻ ഗെയിംസിൽ നേപ്പാളിനെതിരെ അരങ്ങേറ്റം കുറിച്ചെങ്കിലും അരങ്ങേറ്റത്തിൽ വെറും 5 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. ആഭ്യന്തര ക്രിക്കറ്റിൽ ബാറ്ററുടെ സ്‌ട്രൈക്ക് റേറ്റ് 150 ആണ്. എന്നാൽ ദേശീയ ജേഴ്സിയിൽ അത്ര മികച്ച രീതിയിൽ തിളങ്ങിയിട്ടില്ല. 2024-ലെ ടി20 ലോകകപ്പിന് അദ്ദേഹം ഇതുവരെ ഒരു മികച്ച സ്ഥാനാർത്ഥിയില്ല. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച പ്രകടനം കൊണ്ട് താരത്തിനെ ടീമിൽ സ്ഥിര സ്ഥാനത്തിനായി മത്സരിക്കും.

നാലാമത്തെ ടി20യിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ റായ്‌പൂരിൽ 19 പന്തിൽ 35 റൺസ് നേടിയതാണ് അദ്ദേഹത്തിന്റെ മികവിന്റെ ഒരു ഉദാഹരണം. ജിതേഷ് ശർമ്മയുടെ വിപുലമായ ഷോട്ടുകൾ എല്ലാവരെയും ആകർഷിച്ചു. അഞ്ചാം ടി20യിൽ ശർമ്മ തന്റെ സ്ഥാനം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി 20 ഐ പരമ്പരയിൽ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താൻ കഴിയുമെങ്കിൽ, 2024 ലെ ടി20 ലോകകപ്പിന് മുമ്പ് അദ്ദേഹം തീർച്ചയായും സെലക്ടർമാരുടെ ജോലി കൂടുതൽ കഠിനമാക്കും.

ഇഷാൻ കിഷൻ

ഇഷാൻ കിഷനെ സംബന്ധിച്ച് അദ്ദേഹം ഏകദേശം സ്ഥാനം ഉറപ്പിച്ചെന്ന് പറയാം. സമീപകാല ടി 20 മത്സരങ്ങളിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ താരം ഇന്ത്യൻ പ്രീമിയർ ലീഗിലെ ഭേദപ്പെട്ട പ്രകടനം കൊണ്ടോ പരമ്പരയിലെ മികവ് കൊണ്ടോ ടീമിൽ സ്ഥാനം ഉറപ്പിച്ചേക്കും. ഇടംകൈയൻ എന്ന ആധിപത്യം കൂടി താരത്തിനുണ്ട്.

കെ.എൽ രാഹുൽ

രാഹുൽ പലപ്പോഴും സ്ഥിരതയുടെ പര്യായം ആയിട്ടാണ് അറിയപെടുന്നത്. എന്നാൽ ഏകദിനത്തിലെ പോലെ സമയം എടുത്തിട്ട് കളിക്കാനുള്ള രീതി ടി 20 യിൽ പറ്റില്ല. പല മത്സരങ്ങളിലും രാഹുലിന്റെ ഭാഗത്ത് നിന്ന് മെല്ലെപോക്ക് ടീമിന് തലവേദന ആയിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒകെ.. ആ മേഖലയിലെ പ്രശ്നം പരിഹരിച്ച് വെടിക്കെട്ട് ബാറ്റിംഗ് നടത്തി തുടങ്ങിയാൽ രാഹുലും സ്ഥാനം ഉറപ്പിക്കും.

സഞ്ജു സാംസൺ

സഞ്ജുവിന്റെ കാര്യത്തിൽ അദ്ദേഹവും ഭാഗ്യവും ശരിക്കും വിചാരിക്കേണ്ട അവസ്ഥയിലാണ്. സഞ്ജുവിനെ പരിഗണിച്ചിരിക്കുന്നത് ഏകദിന പാരമ്പരയിലാണ്, അവിടെ മികച്ച പ്രകടനം നടത്തുകയും ബാക്കി സെലെക്ടറുമാർ കണിയാൻ പ്രാർത്ഥിക്കുകയും ചെയ്യണം. ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച പ്രകടനവും അത്യാവശ്യമാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം