പെരുന്നാൾ തിരക്ക്; സുരക്ഷ ശക്തമാക്കി വിവിധ എമിറേറ്റുകൾ

പെരുന്നാൾ ദിനങ്ങളിലെ തിരക്ക് പ്രമാണിച്ച് സുരക്ഷാസംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് വിവിധ എമിറേറ്റുകൾ. ആഘോഷ വേളയിൽ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ്  ലക്ഷ്യം.

നൂറുകണക്കിന് ട്രാഫിക്, പൊലീസ് പട്രോളിങ് ഉദ്യോഗസ്ഥരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.ഹെലികോപ്റ്റർ നിരീക്ഷണവും ശക്തമാക്കും. അപകടത്തിൽപെടുന്നവർക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കാൻ എയർ ആംബുലൻസ് ഉൾപ്പെടെ എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.അപകടത്തിൽ പെടുന്നവർക്ക് ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു.

യാത്രക്കാർ ഗതാഗത നിയമം പാലിച്ചും വേഗം കുറച്ചും വാഹനം ഓടിക്കണം. സീറ്റ് ബെൽറ്റ് ധരിക്കുക, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക, വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കുക തുടങ്ങിയ ഗതാഗത നിയമങ്ങൾ പാലിക്കണം.അശ്രദ്ധമായി വാഹനമോടിക്കുക, ശബ്ദ മലിനീകരണമുണ്ടാക്കുക, അമിതവേഗം തുടങ്ങിയ നിയമലംഘനം നടത്തുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാകും.

ജനങ്ങൾ കൂടുതലായി എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സ്വകാര്യ കമ്പനിയിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കും.പാർക്ക്, ബീച്ച്, തീം പാർക്ക് തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഷോപ്പിങ് മാൾ ഉൾപ്പെടെ വാണിജ്യ കേന്ദ്രങ്ങളിലും താമസ കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ, അബുദാബി എമിറേറ്റുകളിലെ മസ്ജിദുകളിലും പാർപ്പിട മേഖലകളിലും മാർക്കറ്റുകളിലും 24 മണിക്കൂറും പട്രോളിങ് സംഘം ഉണ്ടാകും.കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും ലൈഫ് ഗാർഡുകളെയും ബീച്ചുകളിൽ നിയമിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ