ദുബായ് വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ ഭാഗികമായി പുന:സ്ഥാപിച്ചെന്ന് വ്യോമയാന മന്ത്രാലയം; യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണം

ദുബായ് വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ ഭാഗികമായി പുന:സ്ഥാപിച്ചെന്ന് വ്യോമയാന മന്ത്രാലയം. യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശം. ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണം നടന്നതിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പരിസരത്തെ ഇന്ധന ടാങ്കിന് തീപിടിച്ചതോടെ വിമാന സര്‍വ്വീസുകളെല്ലാം മണിക്കൂറുകള്‍ക്ക് മുമ്പ് റദ്ദാക്കിയിരുന്നു. ഇന്ധന ടാങ്കില്‍ തീപിടിച്ചെങ്കിലും ഇത് അണച്ചത് സമയോചിതമായ ഇടപെടലിലൂടെയാണ്. വന്‍ ദുരന്തം ഒഴിവായെന്നു സിവില്‍ ഡിഫന്‍സ് അറിയിച്ചു.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതര്‍ പറഞ്ഞു. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നത് ഇതോടെ ഭാഗികമായി പുനരാരംഭിച്ചു. എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പുതിയ അപ്‌ഡേറ്റ് വന്നിട്ടില്ല. നേരത്തെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയതിനാല്‍ ദുബായിലേക്കും അവിടെ നിന്നുമുള്ള ഇന്നത്തെ എല്ലാ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിരുന്നു.

യാത്ര തടസ്സപ്പെട്ടവര്‍ക്ക് മറ്റൊരു ദിവസത്തേക്ക് യാത്ര പുനഃക്രമീകരിക്കാം. അല്ലെങ്കില്‍ ടിക്കറ്റ് റദ്ദാക്കി മുഴുവന്‍ തുകയും തിരികെ വാങ്ങാം. യാത്രക്കാരുടെ ബുദ്ധിമുട്ടുകളില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി, റാസല്‍ഖൈമ, ഷാര്‍ജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നേരത്തെ അറിയിച്ചത് പോലെ തുടരുമെന്നും അറിയിച്ചിട്ടുണ്ടായിരുന്നു. ദുബായ് വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ ഭാഗികമായി പുന:സ്ഥാപിച്ചെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയതോടെ യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് ഇതോടെയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കസ്റ്റമര്‍കെയര്‍ നമ്പര്‍: +91 11693 29333, +91 11693 29999

Latest Stories

ഭൂമിയില്ലാത്ത പെണ്ണുങ്ങൾ: ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സ്വത്തില്ലായ്മയുടെ ചരിത്രം

'ചാനലുതോറും കയറി ഇരുന്ന് വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ ഞങ്ങൾക്ക് മനസ്സില്ല'; ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന

'നിപ്പ വന്നത്, എരണം കെട്ടവർ ഭരിക്കുന്നത് കൊണ്ടെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഭാഷ'; ആരോഗ്യരംഗം പരാജയമെന്ന് പിണറായി വിജയൻ

കൊച്ചിയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; അങ്കണവാടിയില്‍ സ്ഥിരമായെത്തുന്ന 20 കാരനെതിരെ കേസെടുത്ത് പൊലീസ്

'എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരുമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രിയാണ് വകുപ്പ് ഭരിക്കുന്നത്, പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരിയുടെ കുഴപ്പം കൊണ്ടല്ല'; വ്യക്തിപരമായി അധിക്ഷേപിക്കാനില്ലെന്ന് റിയാസ്

പകർച്ചവ്യാധി പ്രതിരോധം പാളിയത് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; മുഹമ്മദ് റിയാസിന് പാളിച്ച പറ്റിയെന്ന് ആരോഗ്യ മന്ത്രി, എല്ലാ കാര്യത്തിലും മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് മറുപടി

മോസ്കോയ്ക്ക് മീതെ ഡ്രോണുകൾ വർഷിച്ച് യുക്രൈൻ; നാല് വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടി റഷ്യ

'അമ്മ'യെ രമേഷ് പിഷാരടി നയിക്കും; പൊട്ടിത്തെറിക്ക് പിന്നാലെ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു, ഗണേഷ് കുമാറും ഷാജോണും കൃഷ്‌ണപ്രഭയും കമ്മിറ്റിയിൽ

'സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്നതിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല, സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങാതെ കൊടുക്കും'; മുഖ്യമന്ത്രി

'ഈ നടിമാർ ജീവിച്ചിരിക്കുമ്പോഴാണ് ഞാൻ മരിക്കുന്നതെങ്കിൽ എന്റെ ശവം കാണാൻ പോലും ആരും വരരുത്, എനിക്ക് 'അമ്മ'യുടെ പെൻഷനും ഇൻഷുറൻസും റീത്തും അനുശോചനവും വേണ്ട'; സംഘടനയുടെ അംഗത്വത്തിൽ നിന്നും രാജിവച്ച് നടി ലക്ഷ്‌മിപ്രിയ