ടൂര്‍ ഓഫ് ഒമാന്‍ അന്താരാഷ്ട്ര സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ച ടൂര്‍ ഓഫ് ഒമാന്‍ സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചു. ഫെര്‍ണാണ്ടൊ ഗാവിരിയയാണ് ഈ വര്‍ഷത്തെ ചാമ്പ്യന്‍. ആറ് ഘട്ടങ്ങളിലായി നടന്ന മത്സരത്തിന്റെ അവസാനഘട്ടം അല്‍മൗജ് മസ്‌കത്ത് മുതല്‍ മത്ര കോര്‍ണിഷ് വരെ 135.5 കിലോമീറ്റര്‍ ദൂരമായിരുന്നു.

ഫെര്‍ണാണ്ടൊ ഗാവിരിയ, മാര്‍ക്ക് കവന്‍ഡിഷ്, ആന്റോണ്‍ ചാമിഗ്, മസ്‌നദ ഫൗസ്റ്റോ, ജാന്‍ ഹിര്‍ട്ട് എന്നിവരായിരുന്നു ആദ്യ അഞ്ച് ദിവസങ്ങളിലെ ജേതാക്കള്‍. വിവിധ ഘട്ടങ്ങളിലായി ഏകദേശം 891 കിലോമീറ്റര്‍ ദൂരമാണ് മത്സരാര്‍ത്ഥികള്‍ സൈക്കിളില്‍ താണ്ടിയത്.

ഒമാന്റെ ദേശീയ ടീമാണ് ഈ വര്‍ഷത്തെ മത്സരത്തിന്റെ പ്രധാന ആകര്‍ഷണം. ഇതിന് പുറമെ ഏഴ് അന്താരാഷ്ട്ര ടീമുകള്‍, ഒമ്പത് പ്രോ ടീമുകള്‍, ഒരു കോണ്ടിനന്റല്‍ ടീം എന്നിവരാണ് മത്സരത്തില്‍ പങ്കെടുത്തത്.

കോവിഡ് മഹാമാരി ലോകമെമ്പാടും പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ മത്സരം നടത്തിയിരുന്നില്ല. രണ്ട് വര്‍ഷത്തിന് ശേഷം സംഘടിപ്പിച്ച മത്സരത്തിന് ആവേശഭരിതമായ സ്വീകാര്യതയാണ് ഇത്തവണ ലഭിച്ചത്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി