"മഹാത്മാഗാന്ധിയുടെ സ്വപ്നം നിറവേറ്റുന്നതിന് നമുക്ക് തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാം": ന്യൂയോർക്ക് ടൈംസിൽ മോദിയുടെ 'ഗാന്ധിയൻ' ലേഖനം

ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനമായ ഇന്ന് “എന്തു കൊണ്ടാണ് ഇന്ത്യയ്ക്കും ലോകത്തിനും ഗാന്ധി ആവശ്യമായിരിക്കുന്നത്” എന്ന തലക്കെട്ടിൽ ദി ന്യൂയോർക്ക് ടൈംസിന്റെ ഒപ്പഡ് താളിൽ ഇംഗ്ലീഷിൽ ലേഖനമെഴുതിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ പൗരനും അന്തസ്സും സമൃദ്ധിയും ഉള്ള ഒരു ലോകമാണ് മഹാത്മാ ഗാന്ധി വിഭാവനം ചെയ്തത് എന്ന് മോദി ലേഖനത്തിൽ പറയുന്നു.

നമ്മുടെ ലോകം സമ്പന്നവും; വിദ്വേഷം, അക്രമം, കഷ്ടപ്പാടുകൾ എന്നിവയിൽ നിന്ന് മുക്തവുമാക്കുന്നതിന് നമുക്ക് തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാം. അപ്പോഴാണ് നമ്മൾ മഹാത്മാഗാന്ധിയുടെ സ്വപ്നം നിറവേറ്റുന്നത് എന്ന് മോദി പറഞ്ഞു. ഗാന്ധിയുടെ ആശയങ്ങൾ ഭാവിതലമുറ ഓർമ്മിക്കുന്നുവെന്ന് നമ്മൾ എങ്ങനെ ഉറപ്പാക്കും? നവീകരണത്തിലൂടെ ഗാന്ധിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കാൻ ചിന്തകരെയും സംരംഭകരെയും സാങ്കേതിക വിദഗ്‌ദ്ധരെയും ഞാൻ ക്ഷണിക്കുന്നു, മോദി എഴുതി.

തന്റെ നേതൃത്വത്തിൽ ഉള്ള സർക്കാരിന്റെ മേന്മകളെ കുറിച്ചും മോദി ലേഖനത്തിൽ പറയുന്നു. ദാരിദ്ര്യം ഇല്ലാതാക്കുന്ന കാര്യത്തിൽ ഇന്ത്യ മുന്നിലാണ്. ഇന്ത്യയുടെ ശുചിത്വശ്രമങ്ങൾ ആഗോള ശ്രദ്ധ ആകർഷിച്ചു. സുസ്ഥിര ഭാവിയിലേക്ക് സൗരോർജ്ജം പ്രയോജനപ്പെടുത്തുന്നതിന് നിരവധി രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന അന്താരാഷ്ട്ര സോളാർ അലയൻസ് പോലുള്ള ശ്രമങ്ങളിലൂടെ പുനരുപയോഗ ഊർജ്ജസ്രോതസ്സുകൾ ഉപയോഗപ്പെടുത്തുന്നതിലും ഇന്ത്യ മുൻകൈയെടുക്കുന്നു. ലോകത്തോടൊപ്പവും ലോകത്തിനു വേണ്ടിയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, മോദി പറഞ്ഞു.

ന്യൂയോർക്ക് ടൈംസിലെ ലേഖനത്തിന്റെ ലിങ്ക്:

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ