"100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ, കാണാൻ ഭയാനകം, ശബ്ദം അരോചകം"; ആരാണ് ട്രംപ് അധിക്ഷേപിച്ച ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി ഇന്ത്യൻ വംശജൻ സൊഹ്​റാൻ മംദാനി

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയാകാനുള്ള ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പ് വിജയിച്ച ഇന്ത്യൻ വംശജൻ സൊഹ്​റാൻ മംദാനിയെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധിക്ഷേപിച്ച വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ‘നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ’ എന്നാണ് മംദാനിയെ ട്രംപ് വിളിച്ചത്. മംദാനിയെ പിന്തുണയ്ക്കുന്ന നേതാക്കളെയും ട്രംപ് രൂക്ഷ ഭാഷയിൽ വിമർശിച്ചു. കാണാൻ ഭയാനകനായ മംദാനിയുടെ ശബ്ദം അരോചകമാണ് എന്നാണ് ട്രംപ് അധിക്ഷേപിച്ചത്.

‘ഒടുവിൽ അത് സംഭവിച്ചു. ഡെമോക്രാറ്റുകൾ പരിധി ലംഘിച്ചു. നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് മേയർ പദവിയിലേക്ക് അടുക്കുകയാണ്. നേരത്തെ നമുക്ക് പുരോഗമന ഇടതുപക്ഷക്കാർ ഉണ്ടായിരുന്നു. എന്നാൽ ഇത് കുറച്ച് പരിഹാസ്യമാണ്, കാണാൻ ഭയാനകവും ശബ്ദം പരുക്കവുമാണ്. ബുദ്ധിമാനല്ല. മണ്ടന്മാരെല്ലാം അവനെ പിന്തുണയ്ക്കുന്നു. മംദാനിക്ക് മുന്നിൽ സെനറ്റർ ചക്ക് ഷുമർ കുമ്പിടുകയാണ്’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

പ്രസിഡന്റ് ട്രംപ് അമേരിക്കൻ ജനതയുടെ ഏറ്റവും വലിയ ദുഃസ്വപ്‌നമാണെന്ന് പറഞ്ഞ മുപ്പത്തിമൂന്നുകാരനായ സൊഹ്​റാൻ മംദാനി ഇതിനോടകം സ്വീകരിച്ച നിലപാടുകളാണ് ട്രംപിനെ ഇത്രമേൽ ചൊടിപ്പിക്കുന്നതും അയാളെ അതിക്രൂരമായി അധിക്ഷേപ്പിക്കാനുള്ള കാരണവും. പലസ്തീൻ അനുകൂലിയായ സോഷ്യലിസ്റ്റ് നേതാവായി സ്വയം വിശേഷിപ്പിക്കുന്ന മംദാനി ട്രംപിന്റെ കണ്ണിലെ കരടാണ്. പലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്രയേലിനെ വംശഹത്യയെന്ന പേരിൽ വിമർശിച്ചതും ഉൾപ്പെടെ മംദാനി സ്വീകരിച്ച നിലപാടുകളാണ് ട്രംപിനെ അലോസരപ്പെടുത്തുന്നത്.

അതേസമയം അമേരിക്കൻ ഡൊമോക്രാറ്റിക് സോഷ്യലിസ്റ്റ് രാഷ്ട്രീയധാരയുടെ യുവമുഖമായ മംദാനി ഇന്ന് ന്യൂയോർക്ക് നഗരത്തിലെ തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും സാധാരക്കാരുടെയും ശ്രദ്ധകേന്ദ്രമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നായ ന്യൂയോർക്കിലെ സാധാരണക്കാരായ ജനങ്ങളുടെ വക്താവായാണ് സൊഹ്​റാൻ രാഷ്ട്രീയത്തിലിറങ്ങുന്നത്. ഡൊമോക്രാറ്റിക് പാർട്ടിയുടെ പ്രമുഖ നേതാവും മുൻ ന്യൂയോർക്ക് ഗവർണറുമായ ആൻഡ്രൂ കുമോയെ പരാജയപ്പെടുത്തിയാണ് സൊഹ്​റാൻ പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിച്ചത്.

നവംബറിൽ നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ന്യൂയോർക്കിന്റെ ചരിത്രത്തിലെ ആദ്യത്തെ മുസ്ലിം മേയറായിരിക്കും മംദാനി. നിലവിൽ ന്യൂയോർക്ക് സ്‌റ്റേറ്റ് അസംബ്ലിയിൽ ബോർ ഓഫ് ക്യൂൻസിനെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയാണ് മംദാനി. ന്യൂയോർക്ക് നിവാസികളുടെ വാടക മരവിപ്പിച്ചതുൾപ്പെടെ സൗജന്യ ബസ് യാത്രാ സൗകര്യം, ആഗോള ശിശുക്ഷേമം അടക്കം മംദാനിയുടെ നയങ്ങൾ ഇതിനകം ശ്രദ്ധ നേടിയിരുന്നു. റാപ്പറും എഴുത്തുകാരനുമെല്ലാമായ മംദാനി ജപ്‌തി ഭീഷണി നേരിട്ടിരുന്ന സാധാരണക്കാർക്ക് വേണ്ടിയുള്ള നിയമപോരാട്ടങ്ങൾ നടത്തിയാണ് പൊതുശ്രദ്ധയിലേക്ക് വരുന്നത്.

ഇന്ത്യൻ അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് മീരാ നായരുടെയും ഇന്ത്യയിൽ ജനിച്ച ഉഗാണ്ടൻ അക്കാദമീഷ്യനായ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്​റാൻ മംദാനി. സലാം ബോംബെ, മൺസൂൺ വെഡ്ഡിങ് തുടങ്ങിയ സിനിമകളുടെ സംവിധായികയാണ് ഓസ്‌കർ നോമിനി കൂടിയായ മീര നായർ. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് മംദാനി ജനിച്ചതും തൻ്റെ കുട്ടിക്കാലം ചെലവഴിച്ചതും. അദ്ദേഹത്തിൻ്റെ ഏഴാമത്തെ വയസ്സിലാണ് മംദാനി കുടുംബം ന്യൂയോർക്കിലേക്ക് കുടിയേറുന്നത്. 2018ലാണ് അദ്ദേഹത്തിന് അമേരിക്കൻ പൗരത്വം ലഭിക്കുന്നത്. പിന്നീട് സിറിയൻ കലാകാരിയായ റാമ ദുവാജിയുമായി വിവാഹം നടന്നു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ